KeralaLatest News

കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകം : എസ്.ഡി.പി.ഐ പ്രവർത്തകന്‍ പിടിയിൽ

തൃശൂർ : ചാവക്കാട് കോൺഗ്രസ് പ്രവർത്തകൻ നൗഷാദിനെ വെട്ടി  കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതികളിലൊരാൾ പിടിയിൽ. ചാവക്കാട് നാലാം കല്ല് സ്വദേശി മുബീൻ ആണ് പിടിയിലായത്. എസ്.ഡി.പി.ഐ പ്രവർത്തകനായ ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. ആക്രമണത്തിൽ മുബീൻ നേരിട്ട് പങ്കെടുത്തെന്നു പോലീസ്. എസ്.ഡി.പി.ഐ പ്രവർത്തകനെ ആക്രമിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് കാരണം.ചാവക്കാട് പ്രദേശത്ത് എസ്ഡിപിഐയില്‍ നിന്ന് നിരവധിയാളുകള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
ഇതൊക്കെയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് മുബീന്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. മുബീന്റെ അറസ്റ്റ്  രേഖപ്പെടുത്തി.

Read also : ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം: സര്‍ക്കാരിനെ വിമര്‍ശിച്ച് സുധീരന്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button