Latest NewsIndia

മതപരിവർത്തനത്തെ എതിർത്ത ആളെ കൊലപ്പെടുത്തിയ കേസ്: 18 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകർക്കെതിരെ കുറ്റപത്രം ; യുഎപിഎ ചുമത്തിയേക്കും

പ്രതികളില്‍ 12 പേരെ എന്‍ഐഎ അറസ്റ്റു ചെയതിരുന്നു.

ചെന്നെ : മതപരിവര്‍ത്തനത്തെ എതിര്‍ത്തതിന് തഞ്ചാവൂര്‍ സ്വദേശിയും പിഎകെ പ്രവര്‍ത്തകനുമായിരുന്ന രാമലിംഗത്തെ വാഹനം തടഞ്ഞ് മകന്റെ മുന്‍പിലിട്ട് വെട്ടിക്കൊന്ന കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. 18 പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. യുഎപിഎ ചുമത്തിയാണ് ചെന്നൈയിലെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികളില്‍ 12 പേരെ എന്‍ഐഎ അറസ്റ്റു ചെയതിരുന്നു.

ആറ് പേര്‍ ഇനിയും പിടിയിലായിട്ടില്ല.മത പരിവര്‍ത്തനത്തെ എതിര്‍ത്തതിന്റെ പേരില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ രാമലിംഗത്തെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നു. തുര്‍ടന്ന് ഫെബ്രുവരി അഞ്ചിന് സായുധ സംഘം രാമലിംഗത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം ഭീകരര്‍ രാമലംഗത്തിന്റെ രണ്ട് കൈകളും വെട്ടിമാറ്റി റോഡില്‍ തള്ളി.എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെ മതവിദ്വേഷം വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളെയും മതംമാറ്റങ്ങളെയും രാമലിംഗം എതിര്‍ത്തിരുന്നു.

ഇതിന്റെ പ്രതീകാരമാണ് കൊലയെന്നും കുറ്റപത്രത്തില്‍ പറയുന്നു. തഞ്ചാവൂരിലെ തിരുവിടൈമരുതൂരിലെ പാക്കു വിനായകം ഗ്രാമവാസിയായിരുന്നു രാമലിംഗം എന്ന 42 കാരൻ. പാട്ടാളി മക്കൾ കച്ചി നേതാവായ രാമലിംഗവും ദളിതൻ ആണ്. ദളിത് കോളനിയിലെ മതപരിവർത്തനത്തിന് എതിർത്തതാണ് കൊലക്ക് കാരണം. കാറ്ററിങ്ങ്, പന്തല്‍ സര്‍വ്വീസ് നടത്തിവരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button