Latest NewsIndia

അതിര്‍ത്തി വഴി നുഴഞ്ഞ് കയറാനുള്ള പാക് സേനയുടെ ശ്രമം തകർത്ത് ഇന്ത്യന്‍ സൈന്യം ; ചിത്രങ്ങൾ പുറത്ത്

ശ്രീനഗർ : ജമ്മു കാഷ്മീർ അതിര്‍ത്തി വഴി നുഴഞ്ഞ് കയറാനുള്ള പാക് സേനയുടെ ശ്രമം തകർത്തെന്നും, നാല് ഭീകരരെ വധിച്ചതായും അറിയിച്ച് കരസേന.കൊല്ലപ്പെട്ട നാല് പേരുടെ ചിത്രങ്ങളും കരസേന പുറത്തുവിട്ടു. ജൂലായ് 31ന് രാത്രി കേരാന്‍ സെക്ടറിലൂടെ പാക് സേനയുടെ ബോര്‍‍‍‍‍ഡര്‍‍ ആക്‌ഷന്‍ ടീമാണ് കാശ്മീരിലേക്ക് നുഴഞ്ഞ് കയറാനുള്ള ശ്രമം നടത്തിയതെന്നും 36 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ വധിച്ചതെന്നും കരസേന അധികൃതര്‍ അറിയിച്ചു.

ഇന്ത്യന്‍ ഔട്ട്പോസ്റ്റുകളോട് ചേര്‍ന്നാണ് നാല് പേരുടെയും മൃതദേഹങ്ങള്‍ കിടക്കുന്നതെന്നും മൃതദേഹങ്ങള്‍ കണ്ടെടുക്കാതിരിക്കാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സേന നിരന്തരമായി വെടിയുതിര്‍ക്കുകയാണെന്നും കരസേന വ്യക്തമാക്കി.

Also read : കാശ്മീരില്‍ വന്‍ സൈനിക നീക്കം: മോദി സര്‍ക്കാര്‍ ഐതിഹാസിക നടപടികള്‍ക്ക് തയ്യാറെടുക്കുന്നുവെന്ന് ചര്‍ച്ചകള്‍

Tags

Related Articles

Post Your Comments


Back to top button
Close
Close