Kuwait

ഇറാഖിന്റെ കുവൈത്ത് അധിനിവേശം; 29 വർഷത്തെ ഓർമ്മ പുതുക്കി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇറാഖ് അധിനിവേശത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 29 വയസ്സ് തികയുന്നു. അധിനിവേശത്തിന്റെ ഈ ഓര്‍മ്മ ദിനത്തില്‍ രാജ്യത്തോടുള്ള കൂറും സ്‌നേഹവും ഉറപ്പിക്കാന്‍ ഓരോ പൗരനും സാധിക്കണമെന്ന് പാര്‍ലിമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം ആഹ്വാനം ചെയ്തു.

ഇറാഖി പട്ടാളം 1990 ആഗസ്റ്റ് 2നായിരുന്നു കുവൈത്തിലേക്ക് പ്രവേശിച്ചത്. 2231 പേരെ ഇറാഖ് സൈന്യം കൊന്നതായാണ് കണക്ക്. നാല് ലക്ഷം കുവൈത്തി പൗരന്‍മാരാണ് അധിനിവേശ കാലയളവില്‍ കുവൈത്തില്‍ നിന്നും പലായനം ചെയ്തത്. നിരവധി പേര്‍ തടവുകാരായി കാണാതായി ഇവരെ കുറിച്ച് ഇപ്പോഴും വ്യക്തമായ കണക്കുകളില്ല. പുലര്‍ച്ചെ രണ്ടു മണിയോടെ 700 പട്ടാള ടാങ്കുകളാണ് രാജ്യാതിര്‍ത്തികള്‍ കടന്ന് കുവൈത്തിലേക്ക് ഇരച്ചുകയറിയത്. രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സായ 639 എണ്ണക്കിണറുകളാണ് ഇറാഖ് സൈന്യം തീയിട്ട് നശിപ്പിച്ചത്.

കുവൈത്തിനെ ഇറാഖിന്റെ പത്തൊമ്പതാമത്തെ പ്രവിശ്യയാക്കണ സദ്ദാം ഹുസൈന്റെ ആഗ്രഹത്തിനുമേല്‍, അമേരിക്കന്‍ നേതൃത്വത്തിലുള്ള 32 രാജ്യങ്ങള്‍ ചേര്‍ന്ന സഖ്യസേനയായിരുന്നു കുവൈത്തിനെ മോചിപ്പിക്കാന്‍ രംഗത്തെത്തിയത്. ‘ഓപറേഷന്‍ സാന്‍ഡ് സ്റ്റോം’ എന്നായിരുന്നു ഈ ദൗത്യത്തിന്റെ പേര്. ഐക്യരാഷ്ട്രസഭയുടെയും സഖ്യസേനയുടെയും ഇടപെടലിലൂടെ സദ്ദാമിന്റെ സേനയെ കുവൈത്തില്‍ നിന്ന് തുരത്തി. ജനുവരി 26-ന് കുവൈത്ത് മോചിപ്പിക്കപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button