Latest NewsIndia

പാക് സൈന്യത്തിന്റെ സഹായത്തോടെ ഭീകരാക്രമണത്തിന് പദ്ധതി; രാജ്യത്ത് ജാഗ്രതാ നിര്‍ദേശം

ശ്രീനഗര്‍: പാക്കിസ്ഥാന്‍ തീവ്രവാദികള്‍ ഭീകരാക്രമണത്തിന് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത. അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യം വെച്ചാണ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നത്. പാകിസ്ഥാന്‍ സൈന്യം ഇന്ത്യയില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായാണ് സുരക്ഷാ സേന മുന്നറിയിപ്പ് നല്‍കിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്നലെ സുരക്ഷാസേന അമര്‍നാഥ് തീര്‍ഥാടന വഴിയില്‍ നിന്ന് ആയുധങ്ങളും കുഴി ബോംബുകളും കണ്ടെടുത്തിരുന്നു. സ്ഫോടക ശേഖരം കണ്ടെത്തിയതിനെ തുടര്‍ന്ന് താഴ്വരയില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ തീര്‍ഥാടകര്‍ക്കും കശ്മീരിലെ വിനോദ സഞ്ചാരികള്‍ക്കും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കര, വ്യോമ സേനയ്ക്കും കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കശ്മീരിലെ രാഷ്ട്രീയ നേതാക്കളോട് സംയമനം പാലിക്കണമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് ആവശ്യപ്പെട്ടു.

ഭീകരര്‍ക്ക് പാക് സൈന്യത്തിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും സുരക്ഷാ സേന മുന്നറിയിപ്പ് നല്‍കിയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് വിളിച്ചു ചേര്‍ത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സേനാവക്താക്കള്‍ ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ നിര്‍മിത ആയുധങ്ങളിലൊന്ന് ഭീകരത്താവളങ്ങളിലുണ്ടായിരുന്നതായും സൈന്യം വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button