Latest NewsKerala

യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ എന്ന നിലയില്‍ സര്‍ക്കാരിന്റെ തിട്ടൂരം അനുസരിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയില്ല:- പിഎസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ എന്ന നിലയില്‍ സര്‍ക്കാരിന്റെ തിട്ടൂരം അനുസരിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരന്‍പിള്ള പ്രതികരിച്ചു. കേരള സര്‍വകലാശാല സെനറ്റ് നാമനിര്‍ദേശം, സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ഭേദഗതി വരുത്തിയ ഗവര്‍ണറുടെ നടപടിയിലായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രതികരണം.

സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദേശത്തിൽ ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി തീരുമാനം എടുക്കാന്‍ അധികാരം ഉണ്ടെന്ന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. സെനറ്റിലേക്ക് സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ഭേദഗതി വരുത്തിയ ഗവര്‍ണറുടെ നടപടി സ്വാഗതാര്‍ഹം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍പും ഗവര്‍ണര്‍മാര്‍ ഇത്തരത്തില്‍ തീരുമാനം എടുത്തിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങളില്‍ ആര്‍എസ്എസ് ഇടപെട്ടുവെന്നത് സിപിഐഎം സ്ഥിരമായി പറയുന്ന ആക്ഷേപമാണെന്നും
ശ്രീധരന്‍ പിള്ള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button