Latest NewsUAE

ദുബായ് മെട്രോയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കോടതിയിൽ പ്രതി പറഞ്ഞതിങ്ങനെ

ദുബായ്: ദുബായ് മെട്രോ സ്റ്റേഷനിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം ഉണ്ടായി. സംഭവത്തിൽ 33 കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും, കോടതി ശിക്ഷ വിധിക്കുകയും ചെയ്‌തു.

ഫിലിപ്പീന യുവതിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ജൂലൈ 19 ന് രാത്രി 11 മണിയോടെ താൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ബാനി യാസ് മെട്രോ സ്റ്റേഷനിലായിരുന്നുവെന്ന് 23 കാരിയായ പരാതിക്കാരി പറഞ്ഞു. മെട്രോ സ്റ്റേഷനിലെ താഴത്തെ നിലയിൽ ഉണ്ടായിരുന്ന യുവാവ് പെട്ടന്ന് യുവതിയെ കയറി പിടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം യുവാവ് താൻ താമസിക്കുന്ന ഹോട്ടലിലേക്ക് രക്ഷപ്പെട്ടു. പ്രതിയെ പിന്തുടർന്ന യുവതിക്ക് അയാൾ പണം വാഗ്‌ദാനം ചെയ്‌തുവെന്നും യുവതി പോലീസിനോട് പറഞ്ഞു. യുവതി പോലീസിൽ അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം പ്രതി കോടതിയിൽ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ഒടുവിൽ സമ്മതിച്ചു. മൂന്നുമാസം പ്രതിയെ കോടതി ശിക്ഷിച്ചു. അന്യ രാജ്യക്കാരനായ പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button