Latest NewsIndia

കർണാടക ഉപതിരഞ്ഞെടുപ്പ്; കൊച്ചുമക്കളെ കളത്തിലിറക്കാൻ ദേവെഗൗഡ

ബെംഗളൂരു: കർണാടക നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കൊച്ചുമക്കളെ കളത്തിലിറക്കാൻ ജനതാദൾ (എസ്) ദേശീയാധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡ. മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡ, കുമാരസ്വാമിയുടെ സഹോദരൻ രേവണ്ണയുടെ മകൻ പ്രജ്വൽ എംപി എന്നിവരാണ് മത്സരിക്കുകയെന്നാണ് സൂചന. എംപി ആയ പ്രജ്വൽ നിയമസഭയിലെത്തിയാൽ ഉപതിരഞ്ഞെടുപ്പിൽ ദേവെഗൗഡയ്ക്കു ലോക്സഭയി‌ലെത്താമെന്നാണ് പ്രതീക്ഷ.

മണ്ഡ്യ ലോക്സഭാ മണ്ഡലത്തിൽ നടി സുമലതയോടു തോറ്റ നിഖിലിനെ എംഎൽഎയാക്കാനാണ് ശ്രമം. അതേസമയം രാഷ്ട്രീയത്തിൽ നിന്നു വിരമിക്കുകയാണെന്ന് എച്ച്.ഡി.കുമാരസ്വാമി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആ​ക്സ്മി​ക​മാ​യാ​ണ് താ​ന്‍ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്നത്. ത​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വും യാ​ദൃ​ശ്ചി​ക​മാ​യി​രു​ന്നു. ര​ണ്ടു​വ​ട്ടം ത​ന്നെ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ലെ​ത്തി​ച്ച​തി​ന് ദൈ​വ​ത്തി​നു ന​ന്ദിയെന്നും മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​രു​ന്ന് ജ​ന​ങ്ങ​ളെ​യ​ല്ലാ​തെ ആ​രെ​യും തൃ​പ്തി​പ്പെ​ടു​ത്താ​ന്‍ താ​ന്‍ ശ്ര​മി​ച്ചി​ട്ടില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button