Latest NewsGulf

പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്

അബുദാബി: പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നൽകി കൊണ്ട് വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്, ഗള്‍ഫ് നാടുകളില്‍ ഓഗസ്റ്റ് 11 -ന് ബലിപെരുന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നത്. ഓഗസ്റ്റ് 8- ന് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കും ഓഗസ്റ്റ് 17-ന് തിരികെ ഗള്‍ഫ് നാടുകളിലേക്കും യാത്ര ചെയ്യുന്നവരെയാണ് നിരക്ക് വര്‍ധനവ് ബാധിക്കുക.

ALSO READ :അനുമതിരേഖയില്ലാതെ മക്കയിലേക്ക് നടന്നുകയറാൻ ശ്രമം : 116 പേർ പിടിയിൽ

ഓഗസ്റ്റ് 8-നുള്ള ഷാര്‍ജ- ഡൽഹി എയര്‍ അറേബ്യ വിമാനത്തിൽ 2,608 ദിര്‍ഹമാണ്( 49,468.18 രൂപ) ടിക്കറ്റ് നിരക്ക്. ഈ ദിവസം മുംബൈയിലേക്ക് 2,993 ദിര്‍ഹമാണ്(56,770.80 രൂപ) നിരക്ക്. കറാച്ചിയിലേക്കിത് 53,242.78 രൂപയാണ്. എമിറേറ്റ്സിന്‍റെയും ഫ്ലൈദുബായിയുടെയും ടിക്കറ്റ് നിരക്ക് ഉയർന്നിട്ടുണ്ട്. ഓഗസ്റ്റ് 8 ന് മുംബൈയിലേക്ക് 62,878.45 രൂപയാണ് ടിക്കറ്റ് നിരക്ക്.

shortlink

Related Articles

Post Your Comments


Back to top button