Latest NewsKerala

25 വര്‍ഷമായി ഭര്‍ത്താവ് മിണ്ടുന്നില്ല, സഹികെട്ട ഭാര്യ ഒടുവില്‍ ചെയ്തത്

കാക്കനാട്: വിവാഹം കഴിഞ്ഞ് 25 വര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും ഭര്‍ത്താവ് സംസാരിക്കുന്നില്ല. സഹികെട്ട ഭാര്യ ഒടുവില്‍ എറണാകുളത്ത് കളക്ട്രേറ്റില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ ഇക്കാര്യം പരാതിപ്പെട്ടു. ദീര്‍ഘകാലമായി ഭര്‍ത്താവ് തന്നോട് ഒന്നും മിണ്ടാറില്ലെന്നാണ് വീട്ടമ്മയുടെ പരാതി.

ALSO READ: സമകാലിക വിഷയങ്ങളെ ആധാരമാക്കി സംസ്കൃതി – സമ്യക് പ്രബോധൻ ചർച്ചാ സദസ്സ്

പറയാനുള്ള കാര്യങ്ങളും വീട്ടിലേക്കാവശ്യമായ സാധനങ്ങളും നോട്ട്ബുക്കില്‍ കുറിച്ചു വെയ്ക്കുകയാണ് പതിവ്. ഇത് വായിച്ച് ഭര്‍ത്താവ് വേണ്ട സാധനങ്ങള്‍ വീട്ടിലേക്ക് എത്തിക്കും. കമ്മീഷന്റെ സിറ്റിംഗിലാണ് ഇവര്‍ക്ക് തമ്മില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുന്നതെന്ന് ഭര്‍ത്താവും പറയുന്നു. ഏതായാലും ഇവരുടെ പ്രശ്‌നം മനസിലാക്കിയ കമ്മീഷന്‍ ഇവരോട് കൗണ്‍സിലിംഗിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു.

ALSO READ: നിയമത്തിനും നീതിക്കും മുന്നിൽ എല്ലാവരും സമന്മാരാണെന്ന് മുഖ്യമന്ത്രി

ഇവര്‍ക്ക് ഒരു മകന്‍ ഉണ്ട്. സ്വകാര്യ ഐ ടി കമ്പനിയില്‍ എഞ്ചിനീയറിംഗ് ട്രെയിനിയാണ് ഇയാള്‍. വിവാഹപ്രായമെത്തിയ മകനെ ഇരുവരും മറക്കുകയാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. പരസ്പരം സംസാരിച്ചാല്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് കമ്മീഷന്‍ ഓര്‍മ്മിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button