Latest NewsKerala

ശ്രീറാം വെങ്കിട്ടരാമനെ ഡിസ്‌ചാർജ് ചെയ്തു ; മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി

തിരുവനന്തപുരം: മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെഎം ബഷീർ മരിച്ച കേസിൽ റിമാന്‍ഡിലായ സര്‍വേ ഡയറക്ടര്‍ ശ്രീറാം   ചികിത്സയില്‍ കഴിഞ്ഞ കിംസ് ആശുപത്രിയിൽ നിന്നും ശ്രീറാം വെങ്കിട്ടരാമനെ ഡിസ്‌ചാർജ് ചെയ്തു. ഞായറാഴ്ച വൈകീട്ടോടെയാണ് പോലീസ് ആശുപത്രിയിൽ എത്തി ശ്രീറാമിനെ മാറ്റിയത്. മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും മജിസ്ട്രേറ്റിന്‍റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. ഇനി മാറ്റേണ്ടത് ആശുപത്രിയിലേക്കോ ജയിലിലേക്കോ എന്ന കാര്യം മജിസ്ട്രേറ്റ് ആയിരിക്കും തീരുമാനിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button