Latest NewsKerala

അന്വേഷണത്തെക്കുറിച്ച് കെ.എം ബഷീറിന്റെ കുടുംബത്തിന്റെ പ്രതികരണം

കോഴിക്കോട്•കേസ് അന്വേഷണത്തില്‍ നേരത്തെ അട്ടിമറി ശ്രമം നടക്കുന്നതായി സംശയമുണ്ടായിരുന്നെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച്‌ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍റെ കുടുംബം. എന്നാല്‍ ഇപ്പോള്‍ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും സഹോദരന്‍ അബ്ദുറഹിമാന്‍ പറഞ്ഞു.

സര്‍ക്കാറിന്‍റെ ഭാഗത്തുനിന്നും പ്രതിപക്ഷ നേതാവിന്‍റെ ഭാഗത്തുനിന്നും മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും പിന്തുണയുണ്ട്. ബഷീറിന്‍റെ കുടുംബത്തിന് വേണ്ടി എന്ത് ചെയ്യാനാകുമെന്ന് തീരുമാനിക്കണമെന്നും സഹോദരന്‍ പറഞു.

വെള്ളിയാഴ്ച അര്‍ധരാത്രിയാണ് തിരുവനന്തപുരം മ്യൂസിയത്തിന് എതിര്‍വശം മദ്യപിച്ച്‌ അമിതവേഗതയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച്‌ അപകടമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button