Latest NewsIndia

കശ്മീരില്‍ അതീവ ജാഗ്രത; യാത്രികരെ ഒഴിപ്പിക്കുന്നു

ശ്രീനഗര്‍: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് കശമീരില്‍ അതിവ ജാഗ്രത. അമര്‍നാഥ് തീര്‍ഥയാത്ര റദ്ദാക്കിയതിനു പിന്നാലെ, കശ്മീരില്‍ സുരക്ഷാ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. കശ്മീരില്‍ നിന്നും തീര്‍ഥാടകരെയും വിനോദസഞ്ചാരികളെയും ഒഴിപ്പിക്കാന്‍ നീക്കം തുടങ്ങി. ഇതിനായി വ്യോമസേനയുടെ വിമാനങ്ങളും രംഗത്തിറക്കിയിട്ടുണ്ട്.

നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബിഎടി -ബാറ്റ്) ആക്രമണനീക്കം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. 7 പാക്കിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരെ സൈന്യം വധിച്ചു. പാക്ക് സൈനികരും ഭീകരരും ഉള്‍പ്പെട്ട പ്രത്യേക വിഭാഗമാണ് ബാറ്റ്. കുപ്‌വാരയിലെ കേരാന്‍ സെക്ടറിലായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. നിയന്ത്രണ രേഖയില്‍ വെടിവയ്പ് രൂക്ഷമാണെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

ബാരാമുല്ല, ഷോപിയാന്‍ ജില്ലകളില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടിയ ജയ്‌ഷെ മുഹമ്മദിന്റെ 4 ഭീകരരെ വധിച്ചിരുന്നു. എന്നാല്‍, നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്ക് ഇന്ത്യ ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ചെന്ന പാക്ക് സൈന്യത്തിന്റെ ആരോപണം ഇന്ത്യ സേന നിഷേധിച്ചു. അത്യാവശ്യ സാഹചര്യം ഉണ്ടായാല്‍ കശ്മീരില്‍ നിന്നു കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ തയാറായിരിക്കണമെന്ന് എയര്‍ലൈനുകളോട് വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) നിര്‍ദേശിച്ചിട്ടുണ്ട്.

സുരക്ഷ മുന്‍നിര്‍ത്തി കശ്മീരിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഉള്‍പ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ഹോസ്റ്റലുകളില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള അവധിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. അര്‍ധസൈനിക വിഭാഗങ്ങളുടെ അവധിക്ക് വിലക്കേര്‍പ്പെ
ടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button