Latest NewsUAE

ഹജ്ജ് തീർത്ഥാടന കർമം; നടന്ന് മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചവർക്ക്‌ സംഭവിച്ചത്

ദുബായ്: ഹജ്ജ് കർമം നിർവഹിക്കാൻ പ്രത്യേക അനുമതിരേഖയില്ലാതെ നടന്നു മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 116 പേരെ സുരക്ഷാസൈനികർ പിടികൂടി. അധികൃതർ രേഖ ഇല്ലാതെ പ്രവർത്തിച്ച 132 സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുത്തു. മക്ക പട്ടണത്തിലേക്കുള്ള പ്രവേശന കവാടത്തിൽവെച്ചാണ് ഹജ്ജ് അനുമതി രേഖ ഇല്ലാത്ത 116 പേരെ സുരക്ഷാ വിഭാഗം പിടികൂടിയത്. ഹജ്ജ് സുരക്ഷാ സേനാ കൺട്രോൾ ആന്റ് കമാൻഡ്‌ സെന്റർ കമാൻഡർ, മേജർ ജനറൽ ഖാലിദ് അൽത്വയ്യാശ് ആണ് രേഖ ഇല്ലാത്തവരെ പിടികൂടിയ കാര്യം അറിയിച്ചത്.

ALSO READ:ഇനി അതിഥികളായെത്താം; ഉംറ തീര്‍ത്ഥാടകര്‍ക്കായി പുതിയ പദ്ധതി

ഹജ്ജ് സീസൺ ആരംഭിച്ചത് മുതൽ മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തിവരികയാണ്. ഹജ്ജ് കർമം നടക്കുന്ന സ്ഥലങ്ങളിലെ തിരക്കൊഴിവാക്കി തീർഥാടകർക്ക് സൗകര്യപ്രദമായി വഴിയൊരുക്കാനാണ് മക്കയിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്.

ALSO READ:മക്കയിൽ കാലാവസ്ഥ മുന്നറിയിപ്പ്

അതേസമയം ജോലി ആവശ്യാർഥം മക്കയിൽ പ്രവേശിക്കുന്നതിനുള്ള പ്രത്യേക അനുമതി പത്രവും മക്ക ഇഖാമയുമില്ലാത്ത 3,31,000 വിദേശികളെ ഒരു മാസത്തിനിടെ മക്കയുടെ വിവിധ പ്രവേശന കവാടങ്ങളിൽനിന്ന് സുരക്ഷാ വിഭാഗം തിരിച്ചയച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button