Latest NewsKerala

ശ്രീറാം വെങ്കിട്ടരാമനും ഈ ലോബിയുടെ ഇരയാണെന്നാണ് വിശ്വസിക്കുന്നു- ഫെയ്‌സ്ബുക്ക് വീഡിയോയുമായി ഷോണ്‍ ജോര്‍ജ്

മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ച കേസില്‍ വ്യത്യസ്ത പ്രതികരണവുമായി പി.സി ജോര്‍ജ്ജിന്റെ മകനും രാഷ്ട്രീയ നേതാവുമായ ഷോണ്‍ ജോര്‍ജ്ജ്. മന്ത്രിമാരെയും അവരുടെ മക്കളെയും ഉന്നത ഐ.എ.എസ്, ഐ.പി.എസ് ഓഫിസര്‍മാരെയും വലയിലാക്കാന്‍ ഒരു വലിയ ലോബി തന്നെ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നുവെന്നാണ് ഷോണിന്റെ പ്രതികരണം.

പ്രതിപക്ഷത്തുള്ള നേതാക്കളേയും അടുത്ത മന്ത്രിസഭയില്‍ എത്താന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാവുമെന്നും ഈ ലോബികള്‍ക്ക് വ്യക്തമായി അറിയാമെന്നും ഷോണ്‍ പറയുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവ ഐ.പി.എസ്, ഐ.എ.എസ് ഓഫീസര്‍മാര്‍ ഈ കുരുക്കുകളില്‍ ചെന്നു ചാടാനുള്ള സാഹചര്യം കൂടുതലാണെന്നും ഷോണ്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറയുന്നു.

ALSO READ: എത്ര നിര്‍ഭാഗ്യവാനാണ് ബഷീര്‍ ! അര്‍ദ്ധരാത്രിയിലെ യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചപ്പോള്‍ ബൈക്ക് റോഡിന്റെ അരികിലേക്ക് ഒതുക്കിനിര്‍ത്തി- ശ്രീറാമിനെ പിന്തുണയ്ക്കുന്നവരോട് സന്ദീപിന് പറയാനുള്ളത്

നാട്ടിന്‍പുറങ്ങളില്‍ നിന്ന് മന്ത്രിമന്ദിരങ്ങളിലെത്തുന്ന മന്ത്രിമാരുടെ ഭാര്യമാരുടേയും മക്കളുടേയും മുമ്പില്‍ അവരുടെ സുഹൃത്തുക്കളായി ചമഞ്ഞ് അവര്‍ മുഖേന മന്ത്രിമാരെ നിയന്ത്രിക്കുകയാണ് ഈ ലോബി ചെയ്യുന്നത്. മന്ത്രിമാരുടെ മക്കള്‍ക്ക് വാഹനങ്ങളും മറ്റ് സൗകര്യങ്ങളും എത്തിച്ചുകൊടുത്തും മറ്റുമാണ് ഈ ലോബി സ്വാധീനിക്കുന്നതെന്നും ഷോണ്‍ ജോര്‍ജ് പറയുന്നു. ശ്രീറാം വെങ്കിട്ടരാമനും ഈ ലോബിയുടെ ഇരയാണെന്നാണ് വിശ്വസിക്കുന്നതെന്നും ഷോണ്‍ പറഞ്ഞു.

https://www.facebook.com/shonegeorgeofficial/videos/2649532955079806/?t=0

shortlink

Related Articles

Post Your Comments

Related Articles


Back to top button