Latest NewsSports

തായ്ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ : ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ

ബാങ്കോക്ക്: തായ്ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. പുരുഷ ഡബിള്‍സ് പോരാട്ടത്തിൽ ഇന്ത്യയുടെ സാഥ്വിക്ക് സായ്രാജ് റാങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവർ കിരീടം സ്വന്തമാക്കി. ചൈനയുടെ ലീ ഹുന്‍ ഹുയി-ലിയു യു ചെന്‍ കൂട്ടുകെട്ടിനെ തകർത്താണ് ഇവർ തങ്ങളുടെ കന്നി കിരീടം അണിഞ്ഞത്. ഇഞ്ചോടിഞ്ച് പോരാട്ടതിലൂടെയാണ് വൻ വിജയം ഇവർ നേടിയത്. സ്‌കോര്‍: 21-19 18-21 21-18.

വനിതകളുടെ സിംഗിള്‍സ് മത്സരത്തില്‍ സൈന നേഹ്വാളും പുരുഷ സിംഗിള്‍സില്‍ പി.കശ്യപും, കെ.ശ്രീകാന്തും തോൽവി ഏറ്റുവാങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button