Latest NewsUAEIndiaGulf

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യദേവത കടാക്ഷിച്ചത് ഇന്ത്യന്‍ കര്‍ഷകനെ

ഹൈദരാബാദ്: അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യദേവത തേടിയെത്തിയത് ഹൈദരാബാദിലെ കര്‍ഷകനെ. ഹൈദരാബാദിലെ നെല്‍കര്‍ഷകനും മുന്‍പ്രവാസിയുമായ വിലാസ് റിക്കാലയെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ വിലാസ് റിക്കാലയുടെ പേരിലെടുത്ത 223805 എന്ന നമ്ബര്‍ ടിക്കറ്റിനാണ് 15ദശലക്ഷം ദിര്‍ഹം(ഏകദേശം 28.5 കോടിയോളം രൂപ) സമ്മാനം ലഭിച്ചത്.

ഭാര്യയില്‍ നിന്ന് കടംവാങ്ങിയ പണത്തിനാണ് ഇയാള്‍ ലോട്ടറി ടിക്കറ്റെടുത്തത് ദുബായില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു വിലാസ് റിക്കാല. എന്നാല്‍ പുതിയ ജോലി ലഭിക്കാത്തതിനാല്‍ ഒന്നരമാസം മുന്‍പ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനിടെ സുഹൃത്ത് വഴിയെടുത്ത ടിക്കറ്റിനാണ് കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് 28 കോടി രൂപ ലഭിച്ചതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

യു.എ.ഇയില്‍ ജോലി ചെയ്തിരുന്ന സമയം ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ നറുക്കെടുപ്പിന്റേത് അടക്കം താന്‍ സ്ഥിരമായി ടിക്കറ്റുകള്‍ എടുക്കാറുണ്ടായിരുന്നുവെന്ന് വിലാസ് റിക്കാല പറഞ്ഞു. എന്നാല്‍ അന്നൊന്നും ഭാഗ്യം കടാക്ഷിച്ചിരുന്നില്ല. ഇതിനിടെയാണ് നാട്ടിലെത്തിയപ്പോള്‍ ഭാര്യയുടെ കൈയില്‍നിന്ന് 20000 രൂപ കടം വാങ്ങി അബുദാബിയിലെ ഒരു സുഹൃത്ത് വഴി മൂന്നു ടിക്കറ്റുകളെടുത്തത്. ഇതിലൊന്നിനാണ് 28 കോടി രൂപ സമ്മാനം ലഭിച്ചത്.

കഴിഞ്ഞ ദിവസം നടന്ന ബിഗ്ടിക്കറ്റ് നറുക്കെടുപ്പില്‍ എട്ട് സമ്മാനങ്ങളില്‍ പകുതിയും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചത്. ശരത് തളിയില്‍ ഉദയകൃഷ്ണന്‍ ( 90,000 ദിര്‍ഹം), സൗമ്യ തോമസ് ( 70,000 ദിര്‍ഹം), അലോക ഷെട്ടി ( 50,000), ഡാനിസ് ലസ്‌റാഡോ ( 20,000) എന്നിവരാണ് സമ്മാനം നേടിയ മറ്റ് ഇന്ത്യക്കാര്‍. കഴിഞ്ഞ മാസത്തെ 12 ദശലക്ഷം ദിര്‍ഹത്തിന്റെ ബിഗ് ടിക്കറ്റ് സമ്മാനം നേടിയ മലയാളി സ്വപ്നാ നായര്‍ ശനിയാഴ്ചത്തെ പുതിയ നറുക്കെടുപ്പിലെ വേദിയിലെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button