Latest NewsInternational

വാട്ട്സ്ആപ്പിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും പേര് മാറുന്നു

വാഷിങ്ടണ്‍: വാട്സാപ്പിന്‍റെയും ഇന്‍സ്റ്റാഗ്രാമിന്‍റെയും പേര് മാറുന്നു. വാട്ട്സ്ആപ്പ് ഫ്രം ഫേസ്ബുക്ക്’ എന്നും ‘ഇന്‍സ്റ്റാഗ്രാം ഫ്രം ഫേസ്ബുക്ക്’ എന്നുമാണ് പുതിയ പേരുകള്‍. ഈ സേവനങ്ങള്‍ ഫേസ്ബുക്കിന്‍റെ ഭാഗമാണെന്ന് വ്യക്തമാക്കാനാണ് പേരുകളിൽ മാറ്റം കൊണ്ടുവരുന്നത്. ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ് എന്നീ ആപ്ലിക്കേഷനുകളുടെ ലോഗ് ഇന്‍ സ്ക്രീനിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ്സ്റ്റോറിലും ഇനി ഫേസ്ബുക്കിന്റെ പേരുകൾ ചേർത്താകും ഈ സേവനങ്ങൾ പ്രത്യക്ഷപ്പെടുക. അതേസമയം ഫേസ്ബുക്കിന്‍റെ പുതിയ തീരുമാനത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. വാട്ട്സ്ആപ്പും ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്ക് പിന്നീട് സ്വന്തമാക്കിയതാണെന്നും അതുകൊണ്ട് തന്നെ പേര് മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് വിമർശകർ വ്യക്തമാക്കുന്നത്.

Tags

Post Your Comments


Back to top button
Close
Close