Latest NewsIndia

കശ്മീര്‍ വിഷയം; പാര്‍ലമെന്റില്‍ അമിത് ഷായുടെ നിര്‍ണായക പ്രഖ്യാപനം, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മറുപടി നല്‍കും

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പാര്‍ലമെന്റിനെ അഭിമുഖീകരിച്ച് സംസാരിക്കും. കശ്മീര്‍ സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ അറിയിക്കാനും  കാശ്മീര്‍ വിഷയം സംബന്ധിച്ച് കോണ്‍ഗ്രസ്, സി.പി.എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മറുപടി നല്‍കാനുമാണ് അമിത് ഷാ എത്തുന്നത് എന്നാണ് സൂചന. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള അമിത് ഷായുടെ കൂടിക്കാഴ്ച അവസാനിപ്പിച്ച് അദ്ദേഹം മടങ്ങിപോയിട്ടുണ്ട്.

അമിത് ഷാ പാര്‍ലമെന്റില്‍ ഇതിനോടകം എത്തിയിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. യോഗത്തില്‍ കശ്മീര്‍ സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ മൂവരും കൈക്കൊണ്ടിട്ടുണ്ടെന്നാണ് സൂചനകള്‍.
ഏതായാലും ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാന്‍ അമിത് ഷായുടെ പാര്‍ലമെന്റ് അഭിസംബോധന വരെ കാത്തിരിക്കേണ്ടി വരും. രാജ്യസഭയെയാണ് ആദ്യം അമിത് ഷാ അഭിമുഖീകരിക്കുക. പിന്നീട് ലോക്‌സഭയിലേക്കും അദ്ദേഹം എത്തും. 12 മണിക്കാണ് അദ്ദേഹം ലോക്‌സഭയിലേക്ക് എത്തുക എന്നാണ് ലഭിച്ചിട്ടുള്ള വിവരം. അതേസമയം, കാശ്മീരിനെ കൂടാതെ മറ്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് രാവിലെ 9:30യ്ക്ക് അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ന്യൂഡല്‍ഹിയിലെ ഔദ്യോഗിക വസതിയായ 7, ലോക് കല്യാണ്‍ മാര്‍ഗില്‍ വച്ചാണ് ഇവര്‍ തമ്മില്‍ യോഗം ചേര്‍ന്നത്. അജിത് ഡോവലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. ജമ്മു കാശ്മീരില്‍ വന്‍ സൈനിക വിന്യാസം നടത്തുന്നത് സംസ്ഥാനത്തിന് പ്രത്യേക പദവിയും അവകാശങ്ങളും നല്‍കുന്ന ഭരണഘടനയിലെ 370, 35 എ വകുപ്പുകള്‍ റദ്ദാക്കുന്നതിന്റെ മുന്നൊരുക്കമാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button