Latest NewsIndia

അനുഛേദം 370 ഭീകരവാദത്തെ വളര്‍ത്തി,അഴിമതി വർദ്ധിച്ചു, വികസനമില്ല , ആശുപത്രികളില്ല, കശ്മീരില്‍ മുസ്ലീം, ഹിന്ദു, സിഖ്, ജെയിന്‍, ബുദ്ധ മതക്കാര്‍ എല്ലാം ജീവിക്കുന്നുണ്ട്; ഗുണം എല്ലാവർക്കും കിട്ടണം: അമിത് ഷായുടെ മറുപടി പ്രസംഗം

പാകിസ്താനില്‍ നിന്നും അഭയാര്‍ത്ഥികളായി എത്തി സ്ഥിരതാമസമാക്കുന്നവര്‍ക്ക് ഒരിക്കലും പൗരത്വം ലഭിക്കില്ല.

ന്യുഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവിയും അവകാശങ്ങളും നല്‍കുന്ന അനുഛേദം 370 ഉം 35 (എ)യും ഭേദഗതി ചെയ്യുന്നതും കശ്മീരിലെ രണ്ടായി വിഭജിക്കുന്നതിനുള്ളമായ ബില്ലിന്മേല്‍ രാജ്യസഭയില്‍ ആര്യന്തരമന്ത്രി അമിത് ഷായുടെ മറുപടി പ്രസംഗം വൈറലാകുന്നു. ജമ്മു കശ്മീരില്‍ നിന്ന് രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് ബില്ലിന്മേല്‍ മറുപടി പറഞ്ഞത്. പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ:

അനുഛേദം 370 ഭീകരവാദത്തെ വളര്‍ത്തി. പാകിസ്താനില്‍ നിന്നും അഭയാര്‍ത്ഥികളായി എത്തി സ്ഥിരതാമസമാക്കുന്നവര്‍ക്ക് ഒരിക്കലും പൗരത്വം ലഭിക്കില്ല. ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഇതുവരെ കശ്മീരില്‍ ജീവന്‍ നഷ്ടമായത്. ആരാണ് അതിനു ഉത്തരവാദികള്‍.?ഭീകരവാദത്തിന്റെ അടിസ്ഥാന കാരണം സെക്ഷണ്‍ 370 ആണ്. കശ്മീരില്‍ അഴിമതി കുമിഞ്ഞുകൂടി. വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. അനുഛേദം 370 കാരണം ജമ്മു കശ്മീറിലെ ബിസിനസ് കുത്തക ചിലരുടെ കൈകളിലായി.

അതു ചില കുടുംബങ്ങള്‍ക്ക് മാത്രം നേട്ടം നല്‍കി. ദേഭഗതി വന്നതോടെ കശ്മീരില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.അനുഛേദം 370ഉം 35 (എ)യും എന്തു നാശമാണ് വരുത്തിയതെന്ന് കശ്മീരിലെ ജനതയോട് പറയാന്‍ താന്‍ ആഗ്രഹിക്കുകയാണ്. ഈ വകുപ്പുകള്‍ കാരണം ജനാധിപത്യം ഒരിക്കലും പൂര്‍ണ്ണമായും നടപ്പാകില്ല. അഴിമതി വര്‍ധിച്ചു. ഒരു വികസനവും വന്നില്ല.മതത്തിന്റെ രാഷ്ട്രീയത്തില്‍ തനിക്ക് വിശ്വാസമില്ല.

also read: പറഞ്ഞാൽ അത് പ്രവർത്തിയിൽ വരുത്തുന്ന പാർട്ടിയാണ് ബിജെപി, തീവ്രവാദം ഇനി ചാരമാകും: ടിപി സെൻകുമാർ

എന്താണ് വോട്ട്ബാങ്ക് രാഷ്ട്രീയം? മുസ്ലീമുകള്‍ മാത്രമാണോ കശ്മീരില്‍ ജീവിക്കുന്നത്? എന്താണ് പ്രതിപക്ഷം പറയാന്‍ ശ്രമിക്കുന്നത്. കശ്മീരില്‍ മുസ്ലീം, ഹിന്ദു, സിഖ്, ജെയിന്‍, ബുദ്ധ മതക്കാര്‍ എല്ലാം ജീവിക്കുന്നുണ്ട്. 370 നല്ലതാണെങ്കില്‍ അത് എല്ലാവര്‍ക്കും നല്ലതാവണം. അത് മോശമാണെങ്കില്‍ എല്ലാവര്‍ക്കും ദോഷമാണെന്നും അമിത് ഷാ പറഞ്ഞു. ആയുഷ്മാന്‍ ഭാരത് പദ്ധതി അവിടെയുണ്ട്. പക്ഷേ എവിടെയാണ് ആശുപത്രികളുള്ളത്. എവിടെയാണ് ഡോക്ടര്‍മാരും നഴ്‌സുമാരും. 35എ പിന്തുണയ്കകുന്നവര്‍ ഇക്കാര്യം വ്യക്തമാക്കണം.

ഏതു ഡോക്ടറാണ് അവിടെ സേവനത്തിന് പോകുന്നത്. സ്വന്തമായി വീടോ ഭൂമിയോ വാങ്ങാനോ തനിക്കോ കുടുംബത്തിനോ വോട്ട് ചെയ്യാനോ അവകാശവുമില്ലാത്ത നാട്ടില്‍ ആരാണ് പോകുന്നത്?കശ്മീരില്‍ സംസ്ഥാനാന്തര വിവാഹങ്ങള്‍ നടക്കുന്നതായി ഗുലാം നബി ആസാദ് പറയുന്നു. ഒരു കശ്മീരി പെണ്‍കുട്ടി ഒഡീഷക്കാരനെ വിവാഹം കഴിഞ്ഞാല്‍ അവള്‍ക്കോ അവളുടെ കുട്ടികള്‍ക്കോ ജമ്മു കശ്മീരില്‍ എന്തെങ്കിലും അവകാശമുണ്ടോ? അതില്‍ നിങ്ങള്‍ സന്തുഷ്ടനാണോ?അവരെ സ്വതന്ത്രരാക്കുക.

ജമ്മു കശ്മീര്‍ യഥാര്‍ത്ഥ്യത്തോടെതന്നെ ജമ്മു കശ്മീരില്‍ ലയിക്കട്ടെ എന്നും അമിത് ഷാ പറഞ്ഞു. സെക്ഷന്‍ 370 താത്ക്കാലികമായാണ് നടപ്പാക്കിയതെന്ന് നെഹ്റു പറഞ്ഞിരുന്നു. എന്നാല്‍ താത്ക്കാലികമായി വന്നത് 70 വര്‍ഷം നിലനിന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ അനുച്ഛേദം 370 റദ്ദാക്കാനുള്ള പ്രമേയവും ജമ്മു കശ്മീര്‍ സംവരണ ബില്ലും സഭ ശബ്ദവോട്ടോടെ പാസാക്കി. വോട്ടെടുപ്പിലാണ് കാശ്മീര്‍ വിഭജന ബില്‍ പാസാക്കിയത്. 125 പേര്‍ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്തു. 61 പേര്‍ എതിര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button