KeralaLatest News

ശക്തമായ മഴ; വീടിന് മുകളില്‍ പന വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം വാഴയരിയില്‍ വീടിന് മുകളിലേക്ക് പന വീണ് വീട്ടമ്മ മരിച്ചു. ചെലാട്ട് മൂല കോയ പുറത്ത് ജാനകി ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ശക്തമായ കാറ്റില്‍ വീടിന്റെ മുകളിലേക്ക് പന വീഴുകയായിരുന്നു.

ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. ചുങ്കത്തറ മുട്ടികടവ് പാലം മുങ്ങിയ അവസ്ഥയിലാണ്. മതില്‍മൂല ആദിവാസി കോളനിയില്‍ വെള്ളം കയറുകയും ചെയ്തു. നിലമ്പൂര്‍ കെഎന്‍ ജി റോഡ് വെള്ളത്തിനടിയിലായി. ഉത്തരകേരളത്തിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴയാണ്. കണ്ണൂരിലും ശക്തമായ മഴ തുടരുകയാണ്. മാക്കൂട്ടം ചുരം റോഡില്‍ മണ്ണിടിഞ്ഞ് റോഡ് തകര്‍ന്നു. ചുരം പാത അടച്ചതിനാല്‍ ഇരിട്ടി- വീരാജ് പേട്ട റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഇതോടെ ഗതാഗതം മാനന്തവാടി വഴി തിരിച്ചുവിട്ടു.

കോഴിക്കോട് ഇന്നലെ രാത്രി ഉണ്ടായ മഴയില്‍ വടകരക്കടുത്ത് ആയഞ്ചേരിയില്‍ നാല് വീടുകള്‍ തകര്‍ന്നിരുന്നു. സംഭവത്തില്‍ ആളപായമില്ല. മഴ ശക്തമായതോടെ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കൃഷിയിടങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ജില്ലയില്‍ പലയിടത്തും വ്യാപക കൃഷിനാശം ഉണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button