KeralaLatest News

സം​സ്ഥാ​ന​ത്ത് ശക്തമായ മഴയ്ക്ക് സാധ്യത : റെ​ഡ്-ഓറഞ്ച്-യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് ശക്തമായ മഴയ്ക്ക് സാധ്യത. അ​ടു​ത്ത നാ​ല് ദി​വ​സ​ങ്ങ​ളി​ല്‍ തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ മ​ണ്‍​സൂ​ണ്‍ അ​തി​ശ​ക്ത​മാ​കു​മെ​ന്നും, ​വട​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ല്‍, പ​ശ്ചി​മ​ബം​ഗാ​ളിന്റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ള്‍, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ട്ട​താ​ണ് മ​ഴ​ക്ക് കാ​ര​ണമെന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ​നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

also read : കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള ഈ ട്രെ​യി​ന്‍ സ​ര്‍​വീ​സു​കൾക്ക് നി​യ​ന്ത്ര​ണം

ഇതിന്റെ ഭാഗമായി കേ​ന്ദ്ര കാ​ലാ​വ​സ്ഥ​നി​രീ​ക്ഷ​ണ​കേ​ന്ദ്രം ആ​ഗ​സ്​​റ്റ്​ എ​ട്ടി​ന് ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ ‘റെ​ഡ് അ​ല​ര്‍​ട്ട്’ പ്ര​ഖ്യാ​പി​ച്ചു. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, കാ​സ​ര്‍​കോ​ട്​ ജി​ല്ല​ക​ളി​ല്‍ ചൊ​വ്വാ​ഴ്​​ച ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ഒ​ഴി​കെ ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ബു​ധ​നാ​ഴ്ച ഓ​റ​ഞ്ച് അ​ല​ര്‍ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

also read : പ്രളയദുരിത മേഖലകളില്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ആകാശനിരീക്ഷണം

അതേസമയം തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ദി​ശ​യി​ല്‍​നി​ന്ന് കേ​ര​ള​തീ​ര​ത്ത് മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ വ​ട​ക്ക്, മ​ധ്യ, തെ​ക്കു​പ​ടി​ഞ്ഞാ​റ് അ​റ​ബി​ക്ക​ട​ല്‍, മ​ധ്യ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലും അ​തി​നോ​ട് ചേ​ര്‍​ന്ന തെ​ക്കു​പ​ടി​ഞ്ഞാ​റ് ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ല്‍, അ​ന്ത​മാ​ന്‍ ക​ട​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​ഗ​സ്​​റ്റ്​ ഒൻപതു വരെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെന്നും കാ​ലാ​വ​സ്ഥ​നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button