Latest NewsKerala

മണ്ണിടിച്ചിലില്‍: മൂന്നു ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ തീവണ്ടിഗതാഗതം തടസ്സപ്പെട്ടു. മുംബൈയിലും പരിസര പ്രദേശങ്ങളിലും തുടരുന്ന കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്.

റെയില്‍പാതയില്‍ വീണ മണ്ണുകള്‍ നീക്കം ചെയ്‌തെങ്കിലും തീവണ്ടി ഗതാഗതം പൂര്‍ണ്ണമായി പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. പലയിടത്തായി പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണ് മുംബൈയിലേക്കുള്ള മൂന്നു തീവണ്ടിപ്പാതകളും തടസപ്പെട്ടിരിക്കുകയാണ്.

കന്യാകുമാരി-മുംബൈ സി.എസ്.ടി. ജയന്തി ജനത, നാഗര്‍കോവിലില്‍നിന്ന് തിരുനെല്‍വേലി വഴിയുള്ള മുംബൈ സി.എസ്.ടി. എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍ -ലോകമാന്യ തിലക് എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. തിങ്കളാഴ്ച രാവിലെ 7.45 ന് തിരുെനല്‍വേലിയില്‍നിന്നു പുറപ്പെടുന്ന തിരുെനല്‍വേലി-ജാംനഗര്‍ ദ്വൈവാര തീവണ്ടി തൃശ്ശൂര്‍-പാലക്കാട്-സേലം വഴി തിരിച്ചുവിടും. തിങ്കളാഴ്ച രാവിലെ 9.15-നു കൊച്ചുവേളിയില്‍നിന്നു പുറപ്പെടുന്ന കൊച്ചുവേളി-ചണ്ഡീഗഢ് ദ്വൈവാര തീവണ്ടിയും തൃശ്ശൂര്‍-പാലക്കാട്-സേലം വഴി തിരിച്ചുവിടും.

നിസാമുദ്ദീനിലേക്കുള്ള മംഗള കാസര്‍കോട് യാത്രയവസാനിപ്പിച്ചു. രാത്രി എട്ടോടെ ഈ വണ്ടിയും തിരിച്ച് സര്‍വീസ് നടത്തി. ഞായറാഴ്ചത്തെ നേത്രാവതി എക്‌സ്പ്രസ് ഷൊര്‍ണൂരിലും ഗരീബ് രഥ് കണ്ണൂരിലും യാത്ര അവസാനിപ്പിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് നേത്രാവതി എക്‌സ്പ്രസ് തിരുവനന്തപുരത്തേക്കും ഗരീബ് രഥ് കൊച്ചുവേളിയിലേക്കും തിരിച്ച് സര്‍വീസ് നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button