Latest NewsKerala

ശക്തമായ വയറുവേദന; മെഡിക്കല്‍ കോളേജിലെത്തിയ 49കാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി

വയര്‍ വന്ന് വീര്‍ത്ത് ശക്തമായ വേദന അനുഭവപ്പെട്ട 49കാരനെ ബന്ധുക്കള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. രോഗിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ശരിക്കും ഞെട്ടി. 111 ഇരുമ്പാണികളാണ് ഇയാളുടെ വയറില്‍ കണ്ടെത്തിയത്. വയറിനകത്ത് അങ്ങിങ്ങായി എണ്ണിതീര്‍ക്കാനാകാത്ത വിധം ആണികള്‍ കുടുങ്ങി കിടക്കുന്നതാണ് ആദ്യം എക്സ്- റേ പരിശോധനാ ഫലത്തില്‍ കണ്ടത്. പിന്നീട് ശസ്ത്രക്രിയയിലൂടെ ഇവ പുറത്തെടുത്തപ്പോഴാണ് 111 ആണികള്‍ ഉണ്ടെന്ന് കണ്ടെത്തിയത്. മനോദൗര്‍ബല്യമുള്ളയാളാണ് മേത്തല സ്വദേശിയായ രോഗി. ഇയാള്‍ 10 വര്‍ഷമായി പലപ്പോഴായി അകത്താക്കിയ ആണികളാണ് നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ജനറല്‍ സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍ പുറത്തെടുത്തത്.

ALSO READ: അതിര്‍ത്തിയില്‍ ഭീകരരെ എത്തിച്ച് ഇന്ത്യക്കെതിരെ നീക്കവുമായി പാകിസ്ഥാന്‍

വയറുവേദന ശക്തമായതോടെയാണ് ബന്ധുക്കള്‍ ഇയാളെ അത്യാഹിത വിഭാഗത്തില്‍ ജനറല്‍ സര്‍ജറി വിഭാഗം പ്രഫസര്‍ ഡോ.എസ്. ശ്രീകുമാറിന്റെ യൂണിറ്റിലെത്തിക്കുന്നത്. പിന്നീട് ഇയാളെ എക്‌സറേയ്ക്ക് വിധേയനാക്കുകയായിരുന്നു. വയറിനകത്ത് ആണികള്‍ കിടക്കുന്നത് കണ്ടെത്തിയ ഡോക്ടര്‍മാര്‍ രോഗിയെ വാര്‍ഡിലേക്ക് മാറ്റി പ്രാഥമിക നിരീക്ഷണങ്ങള്‍ക്ക് ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ആണികള്‍ ആന്തരികാവയവങ്ങളില്‍ പലതിലും തുളഞ്ഞുകയറി തങ്ങിയിരിക്കുകയായിരുന്നു. ആണികള്‍ പൂര്‍ണമായും പുറത്തെടുക്കാന്‍ ചെറു കുടലിന്റെ 60 സെ.മീ. നീളം ശസ്ത്രക്രിയയിലൂടെ മുറിച്ചു നീക്കി. രോഗി ആരോഗ്യ സ്ഥിതി വീണ്ടെടുത്ത് വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button