KeralaLatest News

ഡാ​മി​ന്‍റെ ഷട്ടറുകൾ തുറന്നു; ജാഗ്രതാ നിർദേശം

കോ​ത​മം​ഗ​ലം: ഭൂ​ത​ത്താ​ന്‍​കെ​ട്ട് ഡാ​മി​ന്‍റെ എ​ട്ടു ഷ​ട്ട​റു​ക​ള്‍ തു​റന്നതിനാൽ പെ​രി​യാ​റി​ന്‍റെ തീ​ര​ത്തു താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മുന്നറിയിപ്പ്. ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത​മ​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​മെ​ന്ന പ്ര​തീ​ഷ​യി​ലാ​ണ് 15 ഷ​ട്ട​റു​ക​ളി​ല്‍ എ​ട്ടു ഷ​ട്ട​റു​ക​ള്‍ തു​റ​ന്നി​രി​ക്കു​ന്ന​ത്. അതേസമയം ഇ​ടു​ക്കി ജി​ല്ല​യി​ലെ മൂ​ന്നു​ ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ളും ബു​ധ​നാ​ഴ്ച തു​റ​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ല്ലാ​ര്‍​കു​ട്ടി, പാം​ബ്ല ഡാ​മു​ക​ളു​ടെ ര​ണ്ടു ഷ​ട്ട​റു​ക​ള്‍ 30 സെ​ന്‍റീ​മീ​റ്റ​ര്‍ വീ​തം രാ​വി​ലെ 10 നും ​മ​ല​ങ്ക​ര ഡാ​മി​ന്‍റെ ഡാ​മി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ള്‍ 30 സെ​ന്‍റീ​മീ​റ്റ​ര്‍ വീ​തം വൈ​കു​ന്നേ​രം നാ​ലി​നും തു​റ​ക്കും.

shortlink

Related Articles

Post Your Comments


Back to top button