Latest NewsIndia

കാ​ഷ്മീ​രി​ലെ സ്ഥി​തി നി​യ​ന്ത്ര​ണ​ വിധേയം, അനിഷ്ടസംഭവങ്ങളില്ല, പോ​ലീ​സ്

നേരത്തെ തന്നെ മുന്നൊരുക്കങ്ങളും നിയന്ത്രണങ്ങളും ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​നാ​ല്‍ തി​ങ്ക​ളാ​ഴ്ച അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്ന് പോ​ലീ​സ്. ഭ​ര​ണ​ഘ​ട​ന​യു​ടെ 370-ാം അ​നു​ച്ഛേ​ദ​ത്തി​ലൂ​ടെ ജ​മ്മു കാ​ഷ്മീ​രി​ന് ഉ​ണ്ടാ​യി​രു​ന്ന പ്ര​ത്യേ​ക പ​ദ​വി അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ തീ​രു​മാ​നത്തെ തുടര്‍ന്നു നേരത്തെ തന്നെ മുന്നൊരുക്കങ്ങളും നിയന്ത്രണങ്ങളും ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​നാ​ല്‍ തി​ങ്ക​ളാ​ഴ്ച അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ജ​മ്മു​വി​ല്‍ സ്ഥി​തി സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. കി​ഷ്ത്വാ​ര്‍, രാ​ജൗ​രി ജി​ല്ല​ക​ളി​ലും രാം​ബാ​ന്‍ ജി​ല്ല​യി​ലെ ബ​നി​ഹാ​ല്‍ പ്ര​ദേ​ശ​ത്തും അ​ധി​കൃ​ത​ര്‍ ക​ര്‍​ഫ്യൂ ഏ​ര്‍​പ്പെ​ടു​ത്തി. ജ​മ്മു​വി​ലെ​യും ശ്രീ​ന​ഗ​റി​ലെ​യും പ​ല ജി​ല്ല​ക​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജ​മ്മു കാ​ഷ്മീ​രി​ലെ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണ്. ശ്രീ​ന​ഗ​ര്‍ ജി​ല്ല​യി​ല്‍ വ​ന്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. എ​വി​ടെ​യും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും ശ്രീ​ന​ഗ​ര്‍ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ഷാ​ഹി​ദ് ഇ​ക്ബാ​ല്‍ ചൗ​ധ​രി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button