Latest NewsIndia

വിമാനത്തിനുള്ളിൽ പുകവലി : യാത്രക്കാരൻ പിടിയിൽ

മുംബൈ : വിമാനത്തിനുള്ളിൽ പുകവലിച്ച യാത്രക്കാരൻ പിടിയിൽ. അബുദാബി-മുംബൈ ഇൻഡിഗോ വിമാനത്തിൽ നിന്നും തുഷാർ ചൗദരി എന്ന 27കാരനാണ് പിടിയിലായത്. തിങ്കളാഴ്ച്ചയാണ് സംഭവം. വിമാനത്തിനുള്ളിൽ സ്‌മോക് അലാറം മുഴങ്ങിയതോടെ ഏവരും പരിഭ്രാന്തിയിലായി. ഈ സമയം വിമാന ജീവനക്കാരൻ ശുചിമുറി തുറക്കാൻ ശ്രമിച്ചെങ്കിലും അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. ജീവനക്കാരൻ തട്ടി വിളിച്ചിട്ടും വാതിൽ തുറന്നില്ല. ശേഷം പ്രത്യേക താക്കോൽ ഉപയോഗിച്ച് തുറക്കുകയും തുഷാറിനെ പുകവലിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ സഹാർ പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

also read : കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള ഈ ട്രെ​യി​ന്‍ സ​ര്‍​വീ​സു​കൾക്ക് നി​യ​ന്ത്ര​ണം

shortlink

Related Articles

Post Your Comments

Related Articles


Back to top button