Latest NewsIndia

പ്രധാനമന്ത്രി ഭവന നിര്‍മാണ ഫണ്ടുകളില്‍ വ്യാപക തിരിമറി ; നിരവധിപേര്‍ കുറ്റക്കാര്‍

പഞ്ചായത്തു പ്രസിഡന്റുമാരും വൈസ് പ്രസിഡന്റ്മാരും പ്രാദേശിക ഉദ്യോഗസ്ഥന്മാരും ചേര്‍ന്നാണ് കോടിക്കണക്കിനു രൂപ വീട് നിര്‍മാണങ്ങളുടെ പേരില്‍ വെട്ടിച്ചത് .

ചെന്നൈ : തമിഴ്നാട്ടില്‍ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായുള്ള ഫണ്ടുകള്‍ അനുവദിച്ചതില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി.സാധാരണക്കാര്‍ക്കായി ഭവന നിര്‍മ്മാണ മേഖലയില്‍ അനുവദിച്ച ഫണ്ടുകള്‍ വെട്ടിച്ചുകൊണ്ടു തമിഴ് നാട്ടില്‍ പഞ്ചായത്തു തലത്തില്‍ നടന്ന വെട്ടിപ്പാണ് കണ്ടെത്തിയത് .പഞ്ചായത്തു പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും പ്രാദേശിക ഉദ്യോഗസ്ഥന്മാരും ചേര്‍ന്നാണ് കോടിക്കണക്കിനു രൂപ വീട് നിര്‍മാണങ്ങളുടെ പേരില്‍ വെട്ടിച്ചത് .

അഞ്ചു ജില്ലകളുടെ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത് .ഡയറക്ടര്‍റേറ്റ് ഓഫ് ആന്റീ കറപ്ഷന്‍ ആണ് കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയത് . സിബിഐ ക്കു ലഭിച്ച നിരവധി രഹസ്യപരാതികള്‍ പ്രത്യേക സംഘം അന്വേഷിക്കുകയായിരുന്നു, പഞ്ചായത്തു പ്രസിഡന്റ്മാര്‍ വൈസ് പ്രസിഡന്റുമാര്‍,പ്രാദേശിക ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ ചേര്‍ന്ന് വരുന്ന അപേക്ഷകളിലെ പേരുകള്‍ മാറ്റി സ്വന്തക്കാരെ തിരുകിക്കയറ്റിയാണ് ഫണ്ടുകള്‍ നേടിയിരിക്കുന്നത് .മരിച്ചവരുടെ പേരുകള്‍ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്.

തൂത്തുക്കുടി,നാഗപട്ടണം,പുതുക്കോട്ടൈ ,തഞ്ചാവൂര്‍,വില്ലുപുറം ജില്ലകളിലെ തട്ടിപ്പാണ് ആദ്യഘട്ടത്തില്‍ കണ്ടെത്തിയത്. 2015 -16 വര്‍ഷത്തില്‍ നടന്ന ക്രമക്കേട് തന്നെ കോടികളുടേതാണ് .മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിക്കുകയാണ് . കേന്ദ്ര സര്‍ക്കാര്‍ ഓഡിറ്റിംഗ് നടന്നപ്പോഴാണ് ഫണ്ടുകളുടെ ഉപയോഗത്തിലെ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പെട്ടത്.

നാഗപട്ടണം ജില്ലയിലെ ഒരു പഞ്ചായത്തില്‍ പഞ്ചായത്തു പ്രസിഡണ്ട് മരിച്ചുപോയ സ്വന്തം അച്ഛന്റെ പേരില്‍ വീട് വെക്കാനുള്ള ഫണ്ട് എഴുതിയെടുത്തു കൂടാതെ ഭാര്യയുടെയും മകളുടെയും പേരില്‍ 70000 രൂപ അടിച്ചുമാറ്റി .ഇത്തരം നിരവധി സംഭവങ്ങളുടെ പരമ്പര തന്നെയാണ് വിവിധജില്ലകളില്‍നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് കണ്ടെത്തല്‍ .

shortlink

Related Articles

Post Your Comments

Related Articles


Back to top button