KeralaLatest NewsIndia

സഭയില്‍ നിന്ന് പുറത്താക്കിയ നടപടി; സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പ്രതികരണമിങ്ങനെ

വയനാട്: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്കക്കലിനെതിരെ നിലപാടെടുത്തതിന്റെ പേരില്‍ സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര. പുറത്താക്കാനുള്ള തീരുമാനം അത്ര പെട്ടെന്നൊന്നും നടപ്പാകാന്‍ പോകുന്നില്ലെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു. സഭയില്‍ എത്രത്തോളം കാലം തുടരാന്‍ കഴിയുമോ അത്രത്തോളം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും നിയമപരമായ നടപടി വേണമെങ്കില്‍ അതിന് തയ്യാറാണെന്നും അവര്‍ പറഞ്ഞു.

തീര്‍ത്തും അപ്രതീക്ഷിതമായാണ് സഭയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള കത്ത് കിട്ടുന്നത്. എറണാകുളത്തെ മദര്‍ ജനറാളിന്റെ ഓഫീസില്‍ നിന്ന് കത്തുമായി കന്യാസ്ത്രീകളെത്തിയപ്പോഴാണ് വിവരം അറിയുന്നത്. സിസ്റ്റര്‍ എന്ന് പോലും സംബോധന ചെയ്യാതെ ആണ് കത്ത് അയച്ചിട്ടുള്ളത്. വായിച്ചേ ഒപ്പിടു എന്ന് നിര്‍ബന്ധംപിടിച്ചതുകൊണ്ടാണ് അതിലെഴുതിയിരിക്കുന്ന കാര്യം എന്താണെന്ന് മനസ്സിലാക്കാനായതെന്നും പത്ത് ദിവസത്തിനകം മഠത്തില്‍ നിന്ന് ഒഴിഞ്ഞു പോകാനാണ് കത്തില്‍ പറയുന്നതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി.

സഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാന് അയച്ച സന്ദേശം അടക്കം നാല് പേജുള്ള കത്തില്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിക്കുകയായിരുന്നു എന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. എന്നാല്‍, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന കേസില്‍ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ഒപ്പം നിന്ന നിലപാട് വലിയ ശരിതന്നെയായിരുന്നു എന്നും ആ സമരത്തില്‍ പങ്കെടുത്തതും മാധ്യമങ്ങളില്‍ സംസാരിച്ചതും ഒരിക്കലും തെറ്റാകുന്നില്ലെന്നും തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ അത് എന്താണെന്ന് ചിന്തിക്കേണ്ടത് സഭയാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.

നിലവില്‍ തന്നെ മഠത്തിനകത്ത് വലിയ രീതിയിലുള്ള വിവേചനമാണ് അനുഭവിക്കുന്നതോന്നും ഒപ്പമുള്ള സിസ്റ്റര്‍മാര്‍ സംസാരിക്കാന്‍ പോലും തയ്യാറാകാറില്ലെന്നും ആഹാരത്തിനും ബുദ്ധിമുട്ടുണ്ടെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. എല്ലാം സമാധാനത്തോടെ കൈകാര്യം ചെയ്യാം എന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. എന്നാല്‍ മഠത്തില്‍ നിന്ന് പുറത്താക്കിയ കത്ത് കൂടി കിട്ടിയതോടെ അത് ഇല്ലാതായതെന്നും സത്യത്തെ സ്‌നേഹിക്കുന്ന മനുഷ്യരുടെ പിന്തുണയാണ് ഇനി ആവശ്യമെന്നും ലൂസി കളപ്പുര പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button