KeralaLatest News

ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യത്തിൽ അടിയന്തിരമായി സ്റ്റേ ഇല്ല; പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശ്രീറാമിന് എതിരായ തെളിവുകൾ അയാൾ കൊണ്ടുവന്ന് തങ്ങളെ ഏൽപ്പിക്കുമെന്ന് പൊലീസ് വിചാരിച്ചോയെന്നും ജഡ്‌ജി ചോദിച്ചു.

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനെ മദ്യപിച്ച് വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന്‌ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ജാമ്യം അനുവദിച്ച സാഹചര്യത്തിൽ ജാമ്യം റദ്ദാക്കാൻ സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി അടിയന്തിരമായി ജാമ്യത്തിന് സ്റ്റേ നൽകിയില്ല.

പൊലീസ് ഹൈക്കോടതിയിൽ വീഴ്ച്ച തുറന്നു സമ്മതിച്ചു. ശ്രീറാം തങ്ങളെ പറ്റിച്ചെന്ന് പൊലീസ് ഹൈക്കോടതിയിൽ പറഞ്ഞു. അപകടം നടന്നയുടൻ വൈദ്യ പരിശോധന നടത്താത്തതെന്തെന്ന് കോടതി പൊലീസിനോട് ആരാഞ്ഞു. പത്തു മണിക്കൂർ കഴിഞ്ഞിട്ടാണോ രക്ത പരിശോധന നടത്തുന്നതെന്ന് ജഡ്‌ജി ചോദിച്ചു. ശ്രീറാമിന് എതിരായ തെളിവുകൾ അയാൾ കൊണ്ടുവന്ന് തങ്ങളെ ഏൽപ്പിക്കുമെന്ന് പൊലീസ് വിചാരിച്ചോയെന്നും ജഡ്‌ജി ചോദിച്ചു.

പൊലീസിന്റെ വീഴ്‌ചകൾ ഓരോന്നും കോടതി ചൂണ്ടിക്കാണിച്ചു. ഇത് ന്യായീകരിക്കാൻ കഴിയാത്ത കുറ്റമാണെന്നും കോടതി വിമർശിച്ചു. ശ്രീറാമിന് ഹൈക്കോടതി നോട്ടീസ് അയക്കും. കേസ് വെള്ളിയാഴ്ച്ച കോടതി വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button