KeralaLatest News

സംസ്ഥാനത്ത് വെള്ളപ്പൊക്ക സാധ്യതയെ കുറിച്ച് ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: സംസ്ഥാനത്ത് നാശനഷ്ടങ്ങള്‍ വിതച്ച് കനത്ത മഴ പെയ്യുമ്പോഴും വലിയ ഡാമുകളില്‍ വെള്ളം അമ്പത് ശതമാനത്തില്‍ താഴെമാത്രം. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് വെള്ളപ്പൊക്കം ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഇടുക്കി, പമ്പ- ശബരിഗിരി, ഇടമലയാര്‍, കല്ലട, മലമ്പുഴ തുടങ്ങിയ പ്രമുഖ ഡാമുകളിലെ ജലത്തിന്റെ അളവ് ആശങ്കയ്ക്ക് വഴിയില്ലെന്നും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം എറണാകുളം ജില്ലയിലും സമീപപ്രദേശങ്ങളിലും വെളളപ്പൊക്കത്തിന് കാരണമായത് പെരിയാര്‍ നദി കരകവിഞ്ഞതാണ്. പെരിയാറിന്റെ കുറുകെ സ്ഥാപിച്ചിരിക്കുന്ന ഇടുക്കി ഡാം നിറഞ്ഞുകവിഞ്ഞതിനെതുടര്‍ന്ന് ഷട്ടര്‍ തുറന്ന് വെളളം പുറത്തേയ്ക്ക് ഒഴുക്കേണ്ടിവന്നതിനും ജില്ല സാക്ഷിയായി. ഇത്തവണ ഇതുവരെയുളള കണക്കനുസരിച്ച് ഡാമിന്റെ സംഭരണശേഷിയുടെ 24 ശതമാനം മാത്രമാണ് വെളളമുളളത്.

കഴിഞ്ഞവര്‍ഷം പത്തനംതിട്ടയിലും ആലപ്പുഴയിലും വെളളപ്പൊക്കത്തിന് കാരണമായത് പമ്പ കരകവിഞ്ഞതാണ്. സംഭരണശേഷിയുടെ 22 ശതമാനമാണ് ഇവിടത്തെ വെളളത്തിന്റെ അളവ്. ഷോളയാറിലും ഇടമലയാറിലും യഥാക്രമം 32, 28 ശതമാനം വെളളം മാത്രമാണ് ഉളളതെന്നും അറിയിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button