Latest NewsKerala

കനത്ത മഴ : ദീര്‍ഘദൂര ബസുകള്‍ സര്‍വീസുകള്‍ റദ്ദാക്കി : വിശദാംശങ്ങള്‍ ഇങ്ങനെ

ബംഗളൂരു: സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്ന് ദീര്‍ഘദൂര ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കി. കെഎസ്ആര്‍ടിസിയാണ് ബംഗളൂരുവില്‍ നിന്നുള്ള മുഴുവന്‍ ബസ് സര്‍വ്വീസുകളും താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. ബംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്ന് വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ വഴിയുള്ള സര്‍വീസുകളാണ് കെഎസ്ആര്‍ടിസി റദ്ദാക്കിയത്. കേരളത്തില്‍ നിന്ന് തിരിച്ചും സര്‍വ്വീസുകള്‍ നടത്തില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കേരളത്തെയും ബംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയായ വിരാജ്‌പേട്ട പട്ടണത്തില്‍ വെളളം കയറിയതോടെയാണ് ഗതാഗതം തടസ്സപ്പെട്ടത്.

കാലവര്‍ഷം കനത്തതോടെ ദുരിതത്തിലായിരിക്കുകയാണ് വടക്കന്‍ കേരളത്തിലെ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകള്‍. ജില്ലകളിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. മലയോര മേഖലകളില്‍ മണ്ണിടിച്ചല്‍ ശക്തമായി തുടരുകയാണ്. പുഴകള്‍ കവിഞ്ഞെഴുകിതോടെ ഗതാഗതവും താറുമാറായിരിക്കുകയാണ്.

കര്‍ണാടകത്തിലും സ്ഥിതി വഷളായിരിക്കുകയാണ്. വടക്കന്‍ കര്‍ണാടകത്തിലെ ബെലഗാവി, വിജയപുര ജില്ലകളിലും മലയോര മേഖലകളായ കുടക്, ചിക്മംഗളൂരു ജില്ലകളിലുമാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button