KeralaLatest NewsNews

തെക്കൻ കേരളത്തിൽ നല്ല മഴ: ഒരൊറ്റ ദിവസത്തെ മഴയിൽ താഴ്ന്നത് 4 ഡിഗ്രി ചൂട്

വെന്തുരുകുന്ന തെക്കൻകേരളത്തിന് ആശ്വാസമായി വെള്ളിയാഴ്ച വൈകുന്നേരം മഴയെത്തി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇടിമിന്നലോട് കൂടി ശക്തമായ മഴ ലഭിച്ചു. ഒരൊറ്റ ദിവസത്തെ മഴയിൽ തെക്കൻ കേരളത്തെ ചൂട് നാല് ഡിഗ്രി വരെ താഴ്ന്നതായി കേന്ദ്രസകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശരാശരി താപനിലയിൽ കൊല്ലം ജില്ലയിൽ 4.3 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരത്ത് 3.8 സെൽഷ്യസും കുറവ് രേഖപ്പെടുത്തി.

സംസ്ഥാനത്ത് ഇന്നലെ തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലടക്കം മഴ ലഭിച്ചിരുന്നു. ശക്തമായ മഴയിൽ നഗരത്തിന്റെ പല മേഖലയിലും ചെറിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലം ജില്ലയിലെ മലയോര മേഖലയിലും മഴ കിട്ടി. കോഴിക്കോട് മുക്കത്തും കോട്ടയം, പത്തനംതിട്ട ജില്ലകളിലും മിതമായ മഴ പെയ്തു. വരും ദിവസങ്ങളിലും തെക്കൻ ജില്ലകളായ തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മഴ തുടരുമെന്നും മുന്നറിയിപ്പ് ഇന്നലെ കിട്ടിയിരുന്നു.

ഈ ജില്ലകളിൽ മണിക്കൂറിൽ 40 കീ.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയും ചില ജില്ലകളിൽ ജില്ലകളിൽ മഴ പെയ്തിരുന്നു. എന്നാൽ വടക്കൻ കേരളത്തിൽ കനത്ത ചൂട് തുടരുകയാണ്. തൃശൂർ, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രിയായിരുന്നു കഴിഞ്ഞ ദിവസം ചൂട്. കോഴിക്കോട് 38 വരെയും കണ്ണൂരിൽ 37 ഡിഗ്രി വരെയും താപനില ഇനിയും ഉയരുമെന്നാണ് മുന്നറിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button