Latest NewsSaudi ArabiaGulf

പാക്കിസ്ഥാനിലെ എംഡി, എംഎസ് ബിരുദമുള്ള ഡോക്ടര്‍മാരെ വേണ്ട; നടപടിയുമായി ഈ രാജ്യം

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ എംഡി, എംഎസ് ബിരുദമുള്ള ഡോക്ടര്‍മാര്‍ക്ക് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നതില്‍ നിന്നും വിലക്ക്. പാക്കിസ്ഥാനിലെ ബിരുദാനന്തര ബിരുദ പദ്ധതിയായ എംഎസ് (മാസ്റ്റര്‍ ഓഫ് സര്‍ജറി), എംഡി (ഡോക്ടര്‍ ഓഫ് മെഡിസിന്‍) എന്നിവയ്ക്ക് വളരെ വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നതാണ് ഇതിന് കാരണം. രാജ്യത്തിന്റെ ഈ നീക്കം നൂറുകണക്കിന് ഉയര്‍ന്ന യോഗ്യതയുള്ള ഡോക്ടര്‍മാരുടെ ജോലി നഷ്ടമാക്കിയിട്ടുണ്ടെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ ഭൂരിഭാഗം ഡോക്ടര്‍മാരും ജോലി ചെയ്യുന്നത് സൗദി അറേബ്യയിലാണ്. നിരവധി ഡോക്ടര്‍മാര്‍ ഇക്കാരണത്താല്‍ ജോലി ഉപേക്ഷിച്ച് പോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

മികച്ച രീതിയിലുള്ള പരിശീലന പരിപാടിയില്ലെന്നതാണ് പാക്കിസ്ഥാന്റെ എംഎസ് / എംഡി ബിരുദം നിരസിക്കുന്നതിന് കാരണമായി സൗദി ആരോഗ്യ മന്ത്രാലയം പറയുന്നത്. സൗദിയുടെ ഈ നീക്കത്തിനു ശേഷം ഖത്തര്‍യുണൈറ്റഡ് അറബ് എമിറേറ്റ്സും (യുഎഇ) ബഹ്റൈനും സമാനമായ നടപടി സ്വീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ് എന്നിവിടങ്ങളില്‍ 2016ല്‍ നടന്ന സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അഭിമുഖത്തിലൂടെയാണ് മിക്ക ഡോക്ടര്‍മാരും ജോലിയില്‍ പ്രവേശിച്ചത്. ഓണ്‍ലൈനിലൂടെ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു നിയമനം. ഇന്ത്യ, ഈജിപ്ത്, സുഡാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ ഡിഗ്രി അതേ രാജ്യത്തും മറ്റ് രാജ്യങ്ങളിലും സ്വീകാര്യമാണ്. എന്നാല്‍ തങ്ങള്‍ക്കെതിരെ എടുത്ത ഈ തീരുമാനം വളരെ നാണക്കേടുണ്ടാക്കിയെന്നും ജോലിനഷ്ടപ്പെട്ട ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: പിതാവിന്റെ ആഗ്രഹത്തിന് കൈത്താങ്ങായ മകള്‍ക്ക് സോഷ്യല്‍മീഡിയയുടെ കൈയടി

സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് (എസ്സിഎഫ്എച്ച്എസ്) നിരവധി ഡോക്ടര്‍മാര്‍ക്ക് പിരിച്ചു വിടുന്നതിനുള്ള കത്ത് നല്‍കിയിട്ടുണ്ട്. ‘നിങ്ങളുടെ ജോലിക്കുള്ള അപേക്ഷകള്‍ നിരസിക്കപ്പെട്ടെന്നും എസ്സിഎഫ്എച്ച്എസ് ചട്ടങ്ങള്‍ അനുസരിച്ച് പാകിസ്ഥാനില്‍ നിന്നുള്ള മാസ്റ്റര്‍ ബിരുദം സ്വീകാര്യമല്ല എന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പാക്കിസ്ഥാനിലെ ചില ഡോക്ടര്‍മാരും മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥരും കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് പാക്കിസ്ഥാന്‍ (സിപിഎസ്പി) തങ്ങളുടെ ഭാവി നശിപ്പിച്ചെന്ന് കുറ്റപ്പെടുത്തി. പാക്കിസ്ഥാന്റെ പ്രധാന ബിരുദ യോഗ്യതകളെയും രാജ്യത്തിന്റെ ഉയര്‍ന്ന മെഡിക്കല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെയും അപമാനിക്കുന്നതിന് തുല്യമാണ് ഈ നടപടിയെന്ന് ‘അസോസിയേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് പാക്കിസ്ഥാന്‍’ വക്താവ് ഡോ. ആസാദ് നൂര്‍ മിര്‍സ പറഞ്ഞു. സൗദി അറേബ്യയിലെയും ചില ഗള്‍ഫ് രാജ്യങ്ങളിലെയും സന്ദര്‍ശന വേളയില്‍ സിപിഎസ്പി പ്രതിനിധികള്‍ പാകിസ്ഥാന്റെ സര്‍വകലാശാലാ പരിപാടിയെക്കുറിച്ച് മോശമായി ചില വസ്തുതകള്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button