Latest NewsUAE

എമിറേറ്റിലെ കുറ്റകൃത്യങ്ങളുടെ തോതിൽ ഗണ്യമായ കുറവുണ്ടായി;- ഷാർജ പോലീസിന്റെ സ്ഥിരീകരണം

ഷാർജ: കഴിഞ്ഞ വർഷം ഷാർജ എമിറേറ്റിലെ കുറ്റകൃത്യങ്ങളുടെ തോതിൽ ഗണ്യമായ കുറവുണ്ടായതായി ഷാർജ പോലീസ് ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് റാഷിദ് ബയാത് അറിയിച്ചു. പോലീസ് ഹെഡ് ക്വർട്ടേഴ്സിൽ ഇന്ത്യൻ മാധ്യമങ്ങൾക്കായി വിളിച്ചു ചേർത്ത മീഡിയ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: യുഎഇയില്‍ ബലിപ്പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി : നമസ്‌കാര സമയം പ്രഖ്യാപിച്ച് മന്ത്രാലയം

കവർച്ച, മാനഭംഗം, തട്ടിക്കൊണ്ടുപോകൽ എന്നിവയുൾപ്പെടെ കഴിഞ്ഞ വർഷം ആകെ രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളുടെ എണ്ണം 58.8 ശതമാനമായി കുറഞ്ഞു. താമസ കേന്ദ്രമായ അൽ നഹ്ദയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൊബൈൽ പോലീസ് സ്റ്റേഷൻ സേവനം ഏർപ്പെടുത്തി. കമ്യൂണിറ്റി പോലീസ് സേവനവും, കൂടുതൽ സുരക്ഷാ ക്യാമറകളും ഈ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്.

ALSO READ: ലോകരാഷ്ട്രങ്ങള്‍ക്ക് അത്ഭുതമായി ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ :ശത്രുക്കളെ നിലംപരിശാക്കി ഇന്ത്യയിലേയ്ക്കു തന്നെ മടങ്ങിയെത്തുന്ന ഈ മിസൈല്‍ പാകിസ്ഥാനും ചൈനയ്ക്കും കനത്ത പ്രഹരം

ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൂടുതൽ സ്മാർട്ട് സേവനം എമിറേറ്റിലൊട്ടാകെ നടപ്പാക്കിയതിന്റെ ഫലമായാണ് 2018ൽ കുറ്റകൃത്യങ്ങളുടെ തോത് കുറക്കാനായതെന്ന് ഷാർജ പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button