Latest NewsIndia

വസ്ത്രധാരണത്തിന്റെ പേരില്‍ വാക്കേറ്റം; വിദ്യാര്‍ത്ഥിനിയുടെ കരണത്തടിച്ച് യുവതി

കൊല്‍ക്കത്ത: ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്ന പേരില്‍ യുവതി വിദ്യാര്‍ത്ഥിനിയുടെ കരണത്തടിച്ചെന്ന് പരാതി. പെണ്‍കുട്ടിയുടെ വസ്ത്രധാരണത്തില്‍ അനിഷ്ടം പ്രകടിപ്പിച്ച യുവതി ഇത് ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഉത്തര്‍പ്രദേശിലെ ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ എംഫില്‍ വിദ്യാര്‍ത്ഥിനിയെയാണ് നടുറോഡില്‍ വെച്ച് യുവതി അപമാനിച്ചത്. നിങ്ങളെപ്പോലുള്ളവര്‍ പീഡിപ്പിക്കപ്പെടണമെന്ന് പറഞ്ഞായിരുന്നു യുവതി പെണ്‍കുട്ടിയുടെ മുഖത്തടിച്ചതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

ALSO READ:കശ്മീരി നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തിന് പൂട്ടിടാനൊരുങ്ങി കേന്ദ്രം; ഫറൂഖ് അബ്ദുള്ള നടത്തിയത് ഏഴുകോടിയുടെ തട്ടിപ്പെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഒരു കടയില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. ഷോര്‍ട്ടായിരുന്നു ഈ സമയം പെണ്‍കുട്ടി ധരിച്ചിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ വസ്ത്രധാരണം ഇഷ്ടപ്പെടാതിരുന്ന ഒരു യുവതി ഇത് ചോദ്യം ചെയ്തു. ഇതിനെ എതിര്‍ത്ത പെണ്‍കുട്ടിയുമായി വാക്കുതര്‍ക്കവുമുണ്ടായി. പ്രകോപിതയായ യുവതി പെണ്‍കുട്ടിയെ അസഭ്യം പറയുകയും ഇതുപോലെയുള്ളവരെ പീഡിപ്പിക്കണമെന്ന് പറഞ്ഞുകൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മുഖത്ത് ഇവര്‍ രണ്ടു തവണ ആഞ്ഞടിച്ചെന്നും പരാതിയിലുണ്ട്.

ആള്‍ക്കൂട്ടം വളഞ്ഞതിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്നും യുവതി രക്ഷപെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് യുവതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button