Latest NewsIndia

ചിദംബരത്തിനും മകനും അറസ്റ്റില്‍ നിന്ന് തത്കാല രക്ഷ

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിനും മകന്‍ കീര്‍ത്തി ചിംദബരത്തിനും അറസ്റ്റില്‍ നിന്ന ആഗസ്റ്റ് 23 വരെ സംരക്ഷണം. ഡല്‍ഹി കോടതിയാണ് കേസില്‍ വാദം കേള്‍ക്കുന്നത് മാറ്റിയത്. എയര്‍സെല്‍-മാക്‌സിസ് കേസുകളില്‍ സിബിഐയും ഇഡിയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

വെള്ളിയാഴ്ച്ച അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം അവസാനിക്കാനിരിക്കെയാണ് സ്‌പെഷ്യല്‍ ജഡ്ജി ഒ പി സൈനി കാലാവധി നീട്ടിയത്. നിലവില്‍ വാദം കേള്‍ക്കാനുള്ള സമയം കോടതിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 23 ലേക്ക് മാറ്റിയത്.

മുമ്പ് നടന്ന വാദം കേള്‍ക്കലില്‍ തനിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിക്കേണ്ടതായ കാരണങ്ങള്‍ നിലവിലില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ചിദംബരം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാദത്തെ സിബിഐയും ഇഡിയും ശക്തമായി എതിര്‍ക്കുകയായിരുന്നു. വിദേശ നിക്ഷേപം അനുവദിക്കുന്നതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ് ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും എതിരായ കേസുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button