Latest NewsIndia

ചട്ടം മറികടന്ന് ചൈനീസ് പൗരന്മാർക്ക് വീസ, ഇതിനായി കൈക്കൂലിയും: കാര്‍ത്തി ചിദംബരത്തിന്റെ അടുത്ത കൂട്ടാളി അറസ്റ്റിൽ

ചെന്നൈ: ചൈനീസ് പൗരന്മാര്‍ക്ക് വീസ അനുവദിക്കുന്നതിന് അമ്പത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ, കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരത്തിന്‍റെ അടുത്ത കൂട്ടാളി ഭാസ്കര്‍ രാമനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം ഇന്ന് പുലര്‍ച്ചയോടെയാണ് ചെന്നൈയില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.

ട്രാന്‍സിറ്റ് റിമാന്‍ഡ് നേടിയ ശേഷം ഭാസ്കര്‍ രാമനെ ഡല്‍ഹിയിലേക്ക് കൊണ്ടുവരും. പഞ്ചാബിലെ താപവൈദ്യുതി നിലയത്തില്‍ ജോലിചെയ്യാനായി ചട്ടം മറികടന്ന് ചൈനീസ് പൗരന്മാര്‍ക്ക് പ്രോജക്ട് വീസ അനുവദിക്കുന്നതിന് കമ്പനി അധികൃതരില്‍ നിന്ന് അമ്പത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത് ഭാസ്കര്‍ രാമനാണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ.

കേസുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തിന്‍റെയും പിതാവ് മുന്‍ കേന്ദ്ര ആഭ്യന്തര/ ധനമന്ത്രി പി ചിദംബരത്തിന്‍റെയും വസതികളിലും ഓഫിസുകളിലും സി.ബി.ഐ ഇന്നലെ റെയ്ഡ് നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button