Latest NewsKerala

പ്രളയം: ബി.ജെ.പി പ്രവര്‍ത്തകരോട് അഡ്വ.പി.എസ് ശ്രീധരൻ പിള്ളയുടെ ആഹ്വാനം

തിരുവനന്തപുരം:വർഷത്തിനുള്ളിൽ വീണ്ടും പ്രളയത്തിലാണ്ട കേരളത്തിലെ ജനങ്ങളുടെ സേവനത്തിനും സഹായത്തിനുമായി മുഴുവൻ പാർട്ടി പ്രവർത്തകരും യുദ്ധകാലാടിസ്ഥാനത്തിൽ രംഗത്തിറങ്ങാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ് ശ്രീധരൻ പിള്ള ആഹ്വാനം ചെയ്തു.

ALSO READ: പി.എസ്.സിയില്‍ സിപിഎമ്മിന് ഫ്രാക്ഷനുണ്ട്; വിമർശനവുമായി പി.എസ് ശ്രീധരന്‍ പിള്ള

ഓരോ പാർട്ടി പ്രവർത്തകനും ഒരു ദുരിതാശ്വാസപ്രവർത്തകനായി മാറണമെന്ന് അദ്ദേഹം പ്രവർത്തകർക്ക് നിർദ്ദേശം നൽകി. ജാതി, മത, കക്ഷി പരിഗണനകളൊന്നുമില്ലാതെ പ്രളയബാധിതരെ സഹായിക്കുന്നതിന് മുൻഗണന നൽകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ അറിയിച്ചു.

കേരളത്തിൽ പ്രളയം മൂലം ഉണ്ടായിട്ടുള്ള ദുരവസ്ഥയുടെ വിശദശാംശങ്ങൾ ശ്രീധരൻ പിള്ള കേന്ദ്രസർക്കാരിന്റെയും പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തെയും അറിയിച്ചു. സംസ്ഥാനത്തേക്ക് ദുരിതാശ്വാസം എത്തിക്കണമെന്ന് അദ്ദേഹം കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. തികച്ചും അനുഭാവപൂർണമായ പ്രതികരണമാണ് കേന്ദ്രത്തിൽ നിന്ന് ഉണ്ടായതെന്നും കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ അടിയന്തര സഹായമെത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുള്ളതായും ബിജെപി സംസ്ഥാന അധ്യകഷൻ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button