Latest NewsKeralaIndia

വയനാട് ജില്ലയില്‍ എണ്ണായിരത്തിലധികംപേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ : ജില്ലാഭരണകൂടത്തിന്റെ അഭ്യർത്ഥന ഇങ്ങനെ

സഹോദരീ സഹോദരന്‍മാര്‍ക്ക് ആവശ്യമായ വസ്തുക്കള്‍ സംഭാവന ചെയ്യണമെന്ന് അവരുടെ ഫേസ്ബുക് പേജിൽ അഭ്യർത്ഥിക്കുന്നു.

കല്‍പ്പറ്റ: കനത്ത മഴ തുടരുന്നതിനിടെ വയനാട് ജില്ലയില്‍ എണ്ണായിരത്തിലധികംപേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍. 94 ക്യാപുകളിലായാണ് ഇത്രയുംപേരെ പാര്‍പ്പിച്ചിരിക്കുന്നത്. ക്യാംപുകളിലേക്കായി അവശ്യ വസ്തുക്കള്‍ സംഭാവനയായി എത്തിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ക്യാമ്പുകളില്‍ മികവുറ്റ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ക്യാമ്പിൽ കഴിയുന്നവര്‍ക്ക് ആവശ്യമുള്ള അവശ്യ സാധനങ്ങള്‍ ജില്ലാ ഭരണകൂടം എത്തിച്ചു നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടവുമായി കൈകോര്‍ത്ത് അവശ്യ വസ്തുക്കള്‍ ഇവര്‍ക്കു നല്‍കുന്നതിനായി സുമനസ്സുകളുടെ സഹകരണം കൂടിയേ തീരൂ. ആയതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ള നമ്മുടെ സഹോദരീ സഹോദരന്‍മാര്‍ക്ക് ആവശ്യമായ വസ്തുക്കള്‍ സംഭാവന ചെയ്യണമെന്ന് അവരുടെ ഫേസ്ബുക് പേജിൽ അഭ്യർത്ഥിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button