KeralaLatest News

ദുരന്തബാധിത പ്രദേശങ്ങളില്‍ ഡ്രോണുകളുടെ സേവനം ലഭ്യമാക്കാനൊരുങ്ങി ഒരുകൂട്ടം ചെറുപ്പക്കാര്‍

കോഴിക്കോട്: ദുരന്തബാധിത പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള വിവിധ സേവനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങി ഒരുകൂട്ടം ചെറുപ്പക്കാര്‍. സ്‌കൈലിമിറ്റ് ഡ്രോണ്‍ ഓപ്പറേറ്റേഴ്‌സ് ക്ലബ് ആണ് ഡ്രോണുകളുടെ സേവനം ലഭ്യമാക്കാൻ മുന്നോട്ട് വന്നത്.

ALSO READ:കഴിഞ്ഞ വര്‍ഷവും മഴ കനത്ത് ആഗസ്റ്റ് പതിനാറോടെയാണ് വൻ പ്രളയമായത്. ഇത്തവണയും ആഗസ്റ്റ് പതിനാറിന് അത് സംഭവിക്കുമോ? മുരളി തുമ്മാരുകുടി എഴുതുന്നു

കേരളത്തിലെ എല്ലാ ജില്ലകളിലും സ്‌കൈലിമിറ്റ് വളണ്ടിയര്‍മാരുടെ സേവനങ്ങള്‍ ലഭ്യമാണ്. ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചില്‍, ഭക്ഷണമെത്തിക്കല്‍, നിരീക്ഷണം തുടങ്ങിയ സേവനങ്ങളാണ് ഇവര്‍ നല്‍കുന്നത്. 250ല്‍ അധികം വളണ്ടിയര്‍മാര്‍ സ്‌കൈലിമിറ്റിലുണ്ട്. ഇത്തവണ വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ സ്‌കൈലിമിറ്റിന്റെ വളണ്ടിയര്‍മാര്‍ സജീവമാണെന്നും സൂരജ് പറഞ്ഞു

ALSO READ: ഇടുക്കിയിൽ കനത്ത മഴ തുടരുന്നു; കുമിളിയിൽ ഉരുൾപൊട്ടി

സേവനം ആവശ്യമുള്ളവര്‍ക്ക് 9447456839 – സൂരജ്, 9544752580- ജസ്റ്റിന്‍ എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. പോലീസും മറ്റ് അധികാരികളും ഇവരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ദുരന്തബാധിത പ്രദേശങ്ങളില്‍ നിരീക്ഷണം നടത്താന്‍ ഇവരുടെ സഹായം തേടാവുന്നതാണ്

ഡ്രോണുകളുടെ കാലുകളില്‍ കെട്ടിയ പിവിസി പൈപ്പില്‍ കോര്‍ത്താണ് വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളില്‍ ഭക്ഷണമെത്തിച്ചത്. കഴിഞ്ഞ വര്‍ഷം കേരളം പ്രളയക്കെടുതി നേരിട്ടപ്പോഴും സ്‌കൈലിമിറ്റ് ഡ്രോണ്‍ സേവനങ്ങള്‍ നല്‍കിയിരുന്നു. ഇത്തവണ മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആളുകള്‍ മാറിയതിനാല്‍ ഭക്ഷണ വിതരണത്തിന്റെ ആവശ്യം വന്നിട്ടില്ലെന്ന് സ്‌കൈലിമിറ്റ് വളണ്ടിയറും സൂരജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button