Latest NewsKerala

പ്രളയ ദുരന്തത്തിലകപ്പെട്ട കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

തിരുവനന്തപുരം: പ്രളയ ദുരന്തത്തിലകപ്പെട്ട കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗവർണർ ജസ്റ്റിസ് പി സദാശിവത്തെ അറിയിച്ചു. ശക്തമായ മഴയും, ഉരുൾപൊട്ടലും, വെള്ളക്കെട്ടും കേരള സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.

ALSO READ: കനത്ത മഴ, വെള്ളപ്പൊക്കം; വാഹനയാത്രക്കാര്‍ക്ക് വേണ്ടി തിരിച്ചുകിട്ടിയ ജീവിതാനുഭവം വിശദീകരിച്ച്‌ ഫെയ്‌സ്ബുക്കിലൂടെ യുവതിയുടെ കുറിപ്പ്

പ്രളയവും ഉരുൾ പൊട്ടലും മൂലം മാറിത്താമസിക്കേണ്ടി വരുന്നവരുടെ അവസ്ഥ, രക്ഷാപ്രവർത്തനത്തിൽ നേരിടുന്ന പ്രയാസങ്ങൾ, മഴ തുടർന്നാലുള്ള അപകടസാദ്ധ്യത, സേനയും കോസ്റ്റ് ഗാർഡും മറ്റ് ഏജൻസികളും സർക്കാർ സംവിധാനത്തിനു നൽകുന്ന പൂർണ പിന്തുണ തുടങ്ങിയ കാര്യങ്ങൾ ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചു. സംസ്ഥാനത്തെ വെള്ളപ്പൊക്ക കെടുതികളെയും രക്ഷാ പ്രവർത്തനങ്ങളെയും നിലവിലെ പ്രളയ സ്ഥിതിയെയും കുറിച്ച് ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് ഇക്കാര്യങ്ങളെക്കുറിച്ച് അദ്ദേഹം അമിത് ഷായുമായി ഫോണിൽ സംസാരിക്കുകയും ഉരുൾ പൊട്ടൽ ബാധിത ജില്ലകളിൽ കൂടുതൽ സഹായം തേടുകയും ചെയ്തപ്പോഴാണ് ഈ ഉറപ്പു നൽകിയത്.

ALSO READ: സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് കാല്‍ ലക്ഷം പേര്‍ : അവശ്യവസ്തുക്കള്‍ കിട്ടാനില്ലെന്ന് പരാതി

കേരളത്തിലെ രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുമായി ഫോണിൽ ചർച്ച നടത്തിയെന്നും മുഖ്യമന്ത്രിക്ക് ആവശ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button