Latest NewsIndia

പ്രളയ ബാധിത പ്രദേശങ്ങളില്‍ വ്യോമ സന്ദര്‍ശനം നടത്താനൊരുങ്ങി അമിത് ഷാ

ന്യൂ ഡൽഹി : കര്‍ണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യോമ സന്ദര്‍ശനം നടത്തും. ബെലഗാവി ജില്ലയിലെ പ്രദേശങ്ങളാണ് അമിത് ഷാ സന്ദര്‍ശിക്കുക. കർണാടകത്തിലുണ്ടായ മഴക്കെടുതിയിൽ 30 ഓളം പേരാണ് മരിച്ചത്. മഴയിൽ കുറവ് വന്നെങ്കിലും വടക്കൻ കർണാടകത്തിലെ ബെലഗാവി, ഹവേരി ജില്ലകളിൽ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നുവെന്നും, ആയിരക്കണക്കിന് ഗ്രാമീണർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ട്. വെള്ളപൊക്ക ദുരിതബാധിത പ്രദേശങ്ങളില്‍ സംയുക്തസേനയുടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Also read : ദുരിതാശ്വാസ ക്യാമ്പില്‍ സഹായം ചെയ്യുന്നതിനായി പോകുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം

ബെല്‍ഗാമില്‍ ഗര്‍ഭിണികളായ രണ്ട് സ്ത്രീകളും രണ്ട് പിഞ്ചുകുട്ടികളും ഉള്‍പ്പെടെ കുടുങ്ങി കിടന്ന 85പേരെ എന്‍ഡിആര്‍എഫ് സംഘം രക്ഷപ്പെടുത്തി. കര്‍ണാടകയിലെ 17 ജില്ലകളാണ് ശക്തമായ മഴയില്‍ വെള്ളപ്പൊക്കത്തിലായത്. വയനാടിനോടും കണ്ണൂരിനോടും അതിർത്തി പങ്കിടുന്ന കുടക് ജില്ലയിൽ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button