KeralaLatest News

ദുരിതാശ്വാസ നിധിക്കെതിരായ വ്യാജ പ്രചരണങ്ങള്‍ നാടിനോട് ചെയ്യുന്ന ഹീനപ്രവര്‍ത്തി : പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരുതാശ്വാസനിധിയെപ്പറ്റിയുള്ള വ്യാജപ്രചരണങ്ങൾക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ നിധിയിലെ പണം ദുരിതാശ്വാസത്തിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതു. ഭീമമായ തുകയാണ് നമുക്ക് ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത്. അതില്‍ അസൂയയുള്ളവർ കാണുമായിരിക്കും. ദുരിതാശ്വാസ നിധിക്കെതിരായ വ്യാജ പ്രചരണങ്ങള്‍ നാടിനോട് ചെയ്യുന്ന ഹീനപ്രവര്‍ത്തിയാണ്. വ്യാജപ്രചാരണങ്ങള്‍ തടയാന്‍ കൂട്ടായ ശ്രമം വേണമെന്നു അദ്ദേഹം പറഞ്ഞു.

ALSO READ : ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് സഹായം വേണ്ട എന്ന കളക്ടറുടെ നിലപാട് : തിരുവനന്തപുരം കളക്ടറെ അനുകൂലിച്ച് മുഖ്യമന്ത്രി രംഗത്ത്

അതേസമയം രാവിലെ ഒൻപതു മണിവരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് മഴക്കെടുതിയില്‍ 60 പേരുടെ മരണം സ്ഥിരീകരിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച്‌ ഒന്ന് രണ്ട് ദിവസം കൂടി ശക്തമായ മഴയുണ്ടാകും. എല്ലാവരും ജാഗ്രത പാലിക്കണം. ഇപ്പോള്‍ 1551 ദുരിതാശ്വാസ ക്യാമ്പുകളിലായി 227333 ആളുകളുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ ആളുകളെ കാണാന്‍പോകുന്നവര്‍ ചിട്ട പാലിക്കണം. പ്രത്യേക ചുമതലയില്ലാത്തവരാരും ക്യാമ്പുകളിൽ പ്രവേശിക്കരുതെന്നു മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

Also read : സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കവളപ്പാറയില്‍ മണ്ണിനടിയില്‍പ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസേനയും അഗ്നിശമനസേനയുമൊക്കെ രംഗത്തുണ്ട്. മലപ്പുറം,വയനാട് ജില്ലകളിലെ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ ടീമുണ്ട്. പുത്തുമലയിലും കവളപ്പാറയിലും മഴ അല്‍പ്പം കുറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ രക്ഷാപ്രവര്‍ത്തനം നല്ലരീതിയില്‍ നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button