KeralaLatest News

ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് സഹായം വേണ്ട എന്ന കളക്ടറുടെ നിലപാട് : തിരുവനന്തപുരം കളക്ടറെ അനുകൂലിച്ച് മുഖ്യമന്ത്രി രംഗത്ത്

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് സഹായം വേണ്ട എന്ന കളക്ടറുടെ നിലപാടിനെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. അനുകൂലിച്ച് മുഖ്യമന്ത്രി രംഗത്ത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം വേണ്ടെന്ന് കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പറഞ്ഞത് തെറ്റിദ്ധാരണ ഉണ്ടാക്കിയതാണ്. സഹായത്തിനായി ചിലര്‍ വിളിച്ചെന്നും എന്നാല്‍ ഇപ്പോള്‍ സഹായമല്ല രക്ഷാപ്രവര്‍ത്തനമാണ് വേണ്ടെതെന്നുമാണ് കളക്ടര്‍ പറഞ്ഞതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എന്നാല്‍, കളക്ടര്‍ പറഞ്ഞതിനെ സഹായം വേണ്ട എന്ന തരത്തിലാണ് പ്രചരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഉചിതമായ നിലപാടാണ് അദ്ദേഹം എടുത്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയും നടക്കുന്ന പ്രചാരണങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില കേന്ദ്രങ്ങളില്‍ നിന്ന് മനപൂര്‍വം നുണപ്രചാരണം നടക്കുകയാണ്. അതിനെ പൊതുജനം ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോ ക്യാമ്പിലും ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാനും അവ കളക്ഷന്‍ സെന്ററുകളിലേക്ക് കൈമാറാനും ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button