Latest NewsKerala

ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് ആവശ്യമായ വസ്തുക്കള്‍ എത്രയും പെട്ടെന്ന് കളക്ഷന്‍ സെന്ററുകളിലേയ്ക്ക് എത്തിക്കണമെന്ന അപേക്ഷയുമായി സിനിമാ താരങ്ങള്‍

കൊച്ചി: ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് കൈത്താങ്ങുമായി സിനിമാ താരങ്ങളും രംഗത്ത് എത്തി. ക്യാമ്പുകളിലേയ്ക്ക് ആവശ്യമായ കുടിവെള്ളം, സോപ്പ്, അടിവസ്ത്രങ്ങള്‍ എന്നിവ കളക്ഷന്‍ സെന്ററുകളിലേക്ക് എത്തിച്ച് തരാന്‍ ജനങ്ങളോട് അപേക്ഷിച്ച് സിനിമാ താരങ്ങള്‍.

എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ആരംഭിച്ച കളക്ഷന്‍ സെന്ററുകളില്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ അവശ്യ സാധനങ്ങള്‍ വളരെ കുറവായാണ് എത്തുന്നത്. ‘അന്‍പോടു കൊച്ചി എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തില്‍ ആരംഭിച്ച കളക്ഷന്‍ സെന്ററില്‍ ഇനിയും വേണ്ടത്ര സാധനങ്ങള്‍ എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജനങ്ങളോട് സിനിമ താരങ്ങളും സഹായമഭ്യര്‍ത്ഥിക്കുന്നത്. എത്രയും പെട്ടെന്ന് കഴിയുന്നത്ര അവശ്യ സാധനങ്ങള്‍ എത്തിച്ച് തരണമെന്നാണ് ഇവര്‍ വാര്‍ത്താ ചാനലുകള്‍ വഴി ജനങ്ങളോട് അഭ്യര്‍ത്ഥന നടത്തുന്നത്.

ബെഡ്ഷീറ്റ്, ബ്ലാങ്കറ്റ്, കുടിവെള്ളം എന്നിവ വേണ്ടത്ര ലഭിക്കുന്നില്ലെന്നും അവ എത്തിച്ച് നല്‍കണമെന്നുമാണ് ചലച്ചിത്രതാരം സരയൂ ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണത്തെ ദുരന്തസമയത്ത് ഒരുപാട് പേര്‍ എത്തിയെന്നും അതുകൊണ്ട് സാധനങ്ങള്‍ക്ക് ധൗര്‍ലഭ്യം നേരിട്ടില്ലെന്നും നടന്‍ ഇന്ദ്രജിത്തും പറഞ്ഞു. കുട്ടികളുടെ വസ്ത്രങ്ങള്‍, മരുന്നുകള്‍, പായ, പുതപ്പുകള്‍, അടിവസ്ത്രങ്ങള്‍, സോപ്പ്, ബ്ലീച്ചിങ് പൗഡര്‍, കുടിവെള്ളം എന്നിവയാണ് അത്യാവശ്യമായി വേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button