Latest NewsKerala

ഒരു നാട് മുഴുവനായും നശിക്കുവാന്‍ പോവുകയാണ്, കവളപ്പാറയിലും, മേപ്പാടിയിലും സംഭവിച്ചത് ഇവിടെയും സംഭവിക്കാം; ഈ കുറിപ്പ് വായിക്കാതെ പോകരുത്

തോരാത്ത ദുരന്തമാണ് കവളപ്പാറയിലും മേപ്പാടിയിലും സംഭവിച്ചത്. ഉരുള്‍പൊട്ടലില്‍ നിരവധി ജീവനുകളാണ് ഇല്ലാതായത്. കല്ലും മണ്ണും മരങ്ങളും വലിയ സ്‌ഫോടനശബ്ദത്തോടെ താഴേക്കുകുത്തിയൊലിച്ചു. ആ കുത്തിയൊഴുക്കില്‍ ആരൊക്കെ പെട്ടെന്നോ ആരൊക്കെ ജീവിച്ചിരിക്കുന്നുവെന്നോ ഇപ്പോഴും തീര്‍ച്ചപ്പെടുത്താന്‍ സാധിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനവും തിരച്ചിലും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. അതേസമയം തങ്ങളുടെ നാടിനേയും ഇതേ ദുരന്തം പിടികൂടിയേക്കാമെന്ന് പറഞ്ഞൊരു യുവാവ് രംഗത്തെത്തി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ജിതിന്‍ എന്ന യുവാവിന്റെ തുറന്നുപറച്ചില്‍.

ALSO READ: കവളപ്പാറയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു : മണ്‍കൂനകള്‍ക്കുള്ളില്‍ നിന്നും ദുര്‍ഗന്ധം : മന:സാക്ഷിയെ നടുക്കുന്ന കാഴ്ച

ജനങ്ങളുടെ പ്രാര്‍ത്ഥന ഈ ഗ്രാമത്തിനോടും വേണം?? ഒരു നാട് മുഴുവനായും നശിക്കുവാന്‍ പോവുകയാണ്. എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നില്‍ക്കുകയാണ് ഇവിടത്തെ ജനങ്ങള്‍. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ മാണിക്കല്‍ ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കാഴ്ചയാണിത്.വടക്കന്‍ കേരളത്തിലെ കവളപ്പാറയിലും, മേപ്പാടിയിലും സംഭവിച്ചത് ഇവിടെയും സംഭവിക്കാമെന്നാണ് ജിതിന്‍ പറയുന്നത്. ഖനനപ്രവര്‍ത്തനങ്ങളാണ് ഇതിന് കാരണമെന്നും ജിതിന്‍ പറയുന്നുണ്ട്.

ALSO READ: കുട്ടനാട്ടില്‍ വെള്ളം കയറുന്നു : വന്‍ തോതില്‍ കൃഷി നശിച്ചു

ജിതിന്റെ പോസ്റ്റ് വായിക്കാം.

ജനങ്ങളുടെ പ്രാർത്ഥന ഈ ഗ്രാമത്തിനോടും വേണം? ഒരു നാട് മുഴുവനായും നശിക്കുവാൻ പോവുകയാണ്. എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നിൽക്കുകയാണ് ഇവിടത്തെ ജനങ്ങൾ. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ മാണിക്കൽ ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കാഴ്ചയാണിത്.വടക്കൻ കേരളത്തിലെ കവളപ്പാറയിലും, മേപ്പാടിയിലും സംഭവിച്ചത് ഇവിടെയും സംഭവിക്കാം.
വയനാട്ടിലും കണ്ണൂരിലും മലപ്പുറത്തും കോഴിക്കോട്ടുമൊക്കെ പെയ്ത മഴ തിരുവനന്തപുരത്തും പെയ്താൽ തീർച്ചയായിട്ടും ഇവിടെയും സംഭവിക്കാം ഒരു വലിയ ഉരുൾപ്പൊട്ടൽ.
ഈ ഒരു മലയുടെ താഴ്‌വരയിൽ നൂറ് കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്.

ALSO READ: ദുരിതപെയ്ത്ത്; ഐഎം വിജയനും വീട് വിട്ടിറങ്ങേണ്ടി വന്നു

കേരളമാകെ പ്രളയഭീതിയിലായിരുന്നിട്ട് പോലും, സംസ്ഥാന സർക്കാർ പ്രളയത്തിനോടനുബന്ധിച്ച് ഖനന പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിട്ട് പോലും ഇവിടെ ഇന്നും പ്രവൃത്തിച്ച് കൊണ്ടിരിക്കുകയാണ്.
പണത്തിന്റെ പിൻബലത്തിൽ പല ഉദ്യോഗസ്ഥരെയും ഇവർ ഇതിനോടകം തന്നെ സ്വാധീനിച്ചു കാണും.
നമുക്കറിയാം ആഗോള താപനം മൂലം ഭൂമിയുടെ അന്തരീക്ഷത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനം കാരണമാണ് ഈ സീസണിലും കേരളത്തെ വീണ്ടും പ്രളയത്തിലേക്ക് നയിച്ചത്.ഇതിനൊക്കെ കാരണക്കാരാണ് ഇത് പോലുള്ള ഖനന മാഫിയകൾ.

ALSO READ: കവളപ്പാറയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു : മണ്‍കൂനകള്‍ക്കുള്ളില്‍ നിന്നും ദുര്‍ഗന്ധം : മന:സാക്ഷിയെ നടുക്കുന്ന കാഴ്ച

സർക്കാർ ഭൂമിയിൽ പോലും അവർ കൈയേറി ഖനനം നടത്തുകയാണ്. വകുപ്പ്തല ഊദ്യാഗസ്ഥർക്ക് ഇതിനൊക്കെ എത്രമാത്രം പങ്കുണ്ടെന്ന് ഇതുവരെയും പിടികിട്ടിയിട്ടുമില്ല.

പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പൊടിപടലങ്ങൾ ഇവിടത്തെ മനുഷ്യരെ ശ്വാസകോശ രോഗികളാക്കി. കരിങ്കൽ ചീളുകൾ ദിവസേന നൂറ് കണക്കിന്‌ ടിപ്പറുകളിൽ മലയിറങ്ങിയപ്പോൾ ഈ പ്രദേശങ്ങളിൽ രൂപപെടുന്നത് ആഴമേറിയ കുഴികളാണ്.ഈ കുഴികളെല്ലാം വെള്ളം നിറഞ്ഞു കിടക്കുന്നു.പാറ ഖനനത്തിന് സൗകര്യാർത്ഥം കാടുകൾ വെട്ടി വെളുപ്പിച്ചത് മൂലവും, പാറകൾക്ക് ആവരണമായിരുന്ന മണ്ണുകൾ ഇടിച്ച് നീക്കിയതും ഉരുൾപ്പൊട്ടലിന് കാരണമാകുമെന്ന ആശങ്കയിലാണ് ഇവിടത്തെ ജനങ്ങൾ
ഈ ഒരു പോസ്റ്റിന് എന്ത് മാത്രം വികാരം ഉണ്ടെന്ന് ചിലപ്പോൾ ഇത് വായിക്കുന്ന സുഹൃത്തുക്കൾക്ക് മനസിലാകാൻ ഇടയില്ല. പ്രകൃതിയോട് ചെയ്യുന്ന ഈ ക്രൂരത പറഞ്ഞറിയിക്കാൻ പറ്റാത്തത്തിലും അപ്പുറത്താണ് ഇവിടെ നടക്കുന്നത്. എല്ലാവരും ഇത് ഷെയർ ചെയ്യുക അധികൃതരുടെ മുന്നിൽ എത്തിക്കുക .തിരുവനന്തപുരം ജില്ലയിലെ മാണിക്കൽ പഞ്ചായത്തിലെ മദപുരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്രഷറിന്റെ പ്രവർത്തനാനുമതി റദ്ദാക്കുന്നത് വരെ ഈ പോസ്റ്റ് ഷെയർ ചെയ്യുക
വയനാട്ടിലും മലപ്പുറത്തും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വലിയ ദുരന്തം നാളെ ഈ ഗ്രാമത്തിലും വരാതിക്കട്ടെ????

ALSO READ: വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയപ്പോള്‍ ഡീസല്‍ നല്‍കാതെ പമ്പുകാര്‍; ഒടുവില്‍ സൈന്യം ചെയ്തതിങ്ങനെ

https://www.facebook.com/jithin.gilli/posts/2173577872753637

ALSO READ: കണ്ണീര്‍ ഭൂമിയായി കവളപ്പാറ; ഉരുള്‍പൊട്ടി വീണ മണ്ണിനുള്ളില്‍ മകളെ തിരഞ്ഞ് പിതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button