Latest NewsKerala

അധ്യക്ഷപദത്തിലേക്ക് വീണ്ടും സോണിയ; പ്രതികരണവുമായി രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: സോ​ണി​യ ഗാ​ന്ധി​യെ കോ​ണ്‍​ഗ്ര​സി​ന്‍റെ ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ​യാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ല്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇ​ന്ത്യ​യി​ലെ കോൺഗ്രസ്‌ പാർട്ടിയുടെ കരുത്തുറ്റ തിരിച്ചു വരവിനു ഇടയാക്കുന്ന ഏറ്റവും മികച്ച തീരുമാനമാണ് ഇതെന്നും വ​ള​രെ​യേ​റെ ആ​ഹ്ലാ​ദി​ക്കു​ന്ന നി​മി​ഷ​മാ​ണി​തെ​ന്ന് അ​ദ്ദേ​ഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read also: സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയാകും

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

സോണിയ ഗാന്ധിയെ കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിൽ കോൺഗ്രസുകാർക്ക് മാത്രമല്ല ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും ഏറെ സന്തോഷം നിറഞ്ഞ കാര്യമാണ്. ദേശീയ തലത്തിൽ കോൺഗ്രസ്‌ പാർട്ടിയുടെ കരുത്തുറ്റ തിരിച്ചു വരവിനു ഇടയാക്കുന്ന ഏറ്റവും മികച്ച തീരുമാനമാണ് പ്രവർത്തക സമിതി കൈകൊണ്ടിരിക്കുന്നത്. യുപിഎ സർക്കാരിനെ രണ്ട് വട്ടം അധികാരത്തിലെത്തിച്ചു നേതൃപാടവം ഇതിന് മുൻപേ സോണിയാഗാന്ധി തെളിയിച്ചതാണ്. താഴെക്കിടയിലെ പ്രവർത്തകരിൽ അടക്കം ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഈ തീരുമാനം ഗുണം ചെയ്യും.

നരേന്ദ്ര മോദി സർക്കാരിന്റെ മുഴുവൻ ജനവിരുദ്ധ നയങ്ങൾക്കെതിരെയും കോൺഗ്രസ് പ്രവർത്തകരെ അണിനിരത്തി പ്രതിരോധം സൃഷ്ടിക്കാൻ സോണിയഗാന്ധിയുടെ നേതൃത്വത്തിന് കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button