KeralaLatest News

ദുരിതബാധിതര്‍ക്ക് ഇപ്പോള്‍ സഹായം വേണ്ടെന്ന് പോസ്റ്റിട്ട് തിരുവനന്തപുരം ജില്ലാ കലക്ടര്‍ അവധിയെടുത്ത് മുങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയില്‍ മലയാളികള്‍ ഒറ്റക്കെട്ടായി ദുരിത ബാധിതര്‍ക്ക് സഹായം ചെയ്യുകയാണ്. എന്നാല്‍ ദുരിതനിവാരണത്തിന് നേതൃത്വം നല്‍കേണ്ട ഒരു ജില്ലയുടെ ഭരണാധികാരിതന്നെ അതിനോട് വിമുഖത കാണിച്ചിരിക്കുകയാണ്. പ്രളയക്കെടുതിക്കിടയില്‍ അടിയന്തര സാഹചര്യം പരിഗണിക്കാതെ അവധിയില്‍ പോയ തിരുവനന്തപുരം ജില്ലാ കളക്ടറുടെ നടപടിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിനടക്കം നേതൃത്വം വഹിക്കേണ്ട തിരുവനന്തപുരം ജില്ലയുടെ കളക്ടര്‍ അവധിയില്‍ പോയതോടെ ഈ പ്രവര്‍ത്തനങ്ങളും അവതാളത്തിലായി.

ദുരിതബാധിതര്‍ക്ക് ഇപ്പോള്‍ സഹായം വേണ്ടെന്ന വീഡിയോ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അവധിയില്‍ പോയത്. കഴിഞ്ഞ പ്രളയകാലത്ത് തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചായിരുന്നു പൊതുജനങ്ങളില്‍ നിന്ന് സാധന സാമഗ്രികള്‍ ശേഖരിച്ചതും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവ വിതരണം ചെയ്തതും. ഇത്തവണ തിരുവനന്തപുരം നഗരസഭയും പ്രസ്‌ക്ലബ് അടക്കമുള്ള വിവിധ സ്ഥാപനങ്ങളും കളക്ഷന്‍ സെന്റര്‍ തുടങ്ങിയിട്ടും ജില്ലാ കളക്ടര്‍ ഇക്കാര്യത്തോട് മുഖംതിരിച്ചതാണ് വിവാദമായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button