Latest NewsIndia

പ്രായപൂർത്തിയാകാത്ത സഹോദരിയുടെ സഹായത്തോടെ ഭർത്താവിനെ യുവതി കുത്തികൊലപ്പെടുത്തി

കോട്ട : പ്രായപൂർത്തിയാകാത്ത സഹോദരിയുടെ സഹായത്തോടെ ഭർത്താവിനെ യുവതി കുത്തികൊലപ്പെടുത്തി. രാജസ്ഥാനിലെ കോട്ടയിൽ പ്രേം നഗർ പ്രദേശത്തു മഹാവീർ ഭൈരവ (27) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മൂന്ന് പേർ വീടിനകത്ത് അതിക്രമിച്ച് കടന്ന് ഭൈരവയുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം കൊലപ്പെടുത്തിയെന്നും,ശേഷം വീട്ടിലുണ്ടായിരുന്ന 18000 രൂപയുമായി സംഘം കടന്നുവെന്നുമാണ് 4 കാരിയായ ഭാര്യ യശോദയും, ഇവരുടെ രണ്ട് മക്കളും, 17 കാരിയായ സഹോദരിയും പൊലീസിനോട് പറഞ്ഞത്

Also read : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് ലൈംഗികവൃത്തി: പിടിയിലായ ശതകോടീശ്വരന്‍ ജയിലില്‍ ജീവനൊടുക്കി

എന്നാൽ അടുക്കളയിൽ നിന്നും മഹാവീറിന്റെ മൃതദേഹം കിടന്ന സ്ഥലം വരെ മുളകുപൊടി ഉണ്ടായിരുന്നതും യശോദയുടെ കൈയ്യിൽ കടിയേറ്റ പാട് കണ്ടതും സംശയത്തിനിടയാക്കി. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാമുകനൊത്ത് ജീവിക്കാൻ വേണ്ടി ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും മുൻപും മഹാവീറിനെ വധിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടുവെന്നും ഇവർ പറഞ്ഞത്. മൂന്ന് പേരും നിരവധി തവണ മഹാവീറിന്റെ ശരീരത്തിൽ കത്തി ഉപയോഗിച്ച് കുത്തിയെന്നാണ് വിവരം. കേസിൽ ഓം പ്രകാശ് ഭൈരവ എന്ന 23 കാരനെയും യശോദയെയും ഇവരുടെ സഹോദരിയെയും പൊലീസ് അറസ്റ്റ് ചെയ്തു.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാതാപിതാക്കൾക്ക് വിട്ടുനൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button